കുട്ടികളുടെ ബുദ്ധിപരമായ ചിന്തകളെ വികസിപ്പിക്കണം
എരുമേലി : സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുട്ടികളുടെ ബുദ്ധിപരമായ ചിന്തകളെ വികസിപ്പിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു . കുട്ടികള്‍ക്കും - സ്ത്രീകള്‍ക്കും - മുതിര്‍ന്നവര്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സംബന്ധിച്ച് നാഷണല്‍ ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ല ലീഗല്‍ സര്‍വ്വീസ് കമ്മറ്റി നടത്തിയ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സാമൂഹിക - സാമ്പത്തിക പ്രശ്‌നങ്ങള്‍ , കുടുംബ പ്രശ്‌നങ്ങള്‍ , നിയമ പരിരക്ഷ തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. വാവര്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളില്‍ നടന്ന പരിപാടിയില്‍ ലീഗല്‍ സര്‍വീസ് കമ്മറ്റി അംഗം അഡ്വ.എം.കെ അനന്തന്‍ അധ്യക്ഷനായി. ജില്ല തല ശിശു സംരക്ഷണ യൂണിറ്റംഗം രശ്മി , എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ് , പഞ്ചായത്തംഗങ്ങളായ രജനി ചന്ദ്രശേഖരന്‍ , ഫാരിസ ജമാല്‍ , സോജ ബേബി , ജോസ് മാത്യു , സ്‌കൂള്‍ പ്രധാന അധ്യാപിക ഫൗസിയ അസീസ് എന്നിവര്‍ സംസാരിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."