കൂലിയില്ലാത്ത ജോലി
ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചു നിരന്തരം സര്‍ക്കാര്‍ ഓഫിസുകളുടെ പടികള്‍ കയറിയിറങ്ങി മടുത്ത് ഒരു താല്‍ക്കാലിക ജീവനക്കാരന് മൂന്ന് ദിവസം മുന്‍പാണ് ജീവനൊടുക്കിയത്.ആരോഗ്യ വകുപ്പില്‍ പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാരില്‍ ഒരാളായിരുന്ന കാസര്‍കോട് സ്വദേശി ജഗദീഷാണ് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ ജീവനൊടുക്കിയത്. ഒരു വര്‍ഷം ജോലിയെടുത്തവര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം നല്‍കാതെയാണ് ജഗദീഷ് ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടത്.മാറി മാറി വരുന്ന സര്‍ക്കാരുകള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പല വകുപ്പുകളിലും ജീവനക്കാരെ എടുക്കാറുണ്ട്.കാലാവധി കഴിയുമ്പോള്‍ അവരെ പിരിച്ചു വിടാറുമുണ്ട് എന്നാല്‍ ചെയ്ത ജോലിക്കുള്ള കൂലി നല്‍കാതെ അവരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നയം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
അത് മനുഷ്യപ്പറ്റ് ഇല്ലായ്മയും ക്രൂരതയുമാണ് .ജീവിതം വഴിമുട്ടി അന്നന്നത്തെ അന്നത്തിന് പോലും വകയില്ലാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ജഗദീഷ് ഇത്തരം ഒരു കടുത്ത തീരുമാനം എടുത്തത്.ആരോഗ്യ വകുപ്പില്‍ മാത്രമല്ല ജഗദീഷിനെ പോലെ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും പിരിച്ചു വിട്ടിട്ടും ഇനിയും ശമ്പളം ലഭിക്കാത്ത ഒരുപാട് താല്‍ക്കാലിക ജീവനക്കാര്‍ ഉണ്ട്.ഇനിയും അവരുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ഉണ്ടായില്ലാ എങ്കില്‍ കൂടുതല്‍ പേര് ജഗദീഷ് പോയ വഴി സ്വീകരിക്കും.ഇനിയും ഒരു കുടുംബത്തിന്റെയും കണ്ണീര് വീഴാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."