സ്റ്റേഷനറി കടയില്‍ മോഷണം
കരുനാഗപ്പള്ളി: സ്റ്റേഷനറി കടയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മോഷണവും മോഷണ ശ്രമവും. അമ്പതിനായിരം രൂപയും സാധനങ്ങളും നഷ്ടപ്പെട്ടു. കുലശേഖരപുരം കടത്തൂര്‍ തുണ്ടില്‍ വീട്ടില്‍ ഷാഹുദ്ദീന്റെ പാവുമ്പ മണപ്പള്ളി റോഡില്‍ റെയില്‍വേ ക്രോസിനു സമീപത്തെ സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. ആദ്യദിവസമാണ് മോഷണം നടന്നത്. രണ്ടാമത്തെ ദിവസമാണ് മോഷണ ശ്രമം നടന്നത്. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.
ബൈക്കില്‍ എത്തിയ യുവാവ്
പണവും മൊബൈലും തട്ടിയെടുത്തു
കരുനാഗപ്പള്ളി: ദേശീയ പാത പുത്തന്‍ തെരുവില്‍ ബൈക്കില്‍ എത്തിയ യുവാവ് പണവും മൊബൈലും തട്ടിയെടുത്തു.
പുത്തന്‍ തെരുവ് ജുമുആ മസ്ജിദിലെ പെയ്ഡ് സെക്രട്ടറിയായ കുലശേഖരപുരം കടത്തൂര്‍ സ്റ്റേഡിയം വാര്‍ഡില്‍ അനസ് മന്‍സിലില്‍ അബ്ദുല്‍ ലത്തീഫിന്റെ 5000 രൂപയും, വില പിടിപ്പുള്ള മൊബൈലുമാണ് തട്ടിയെടുത്തത്. ഇന്നലെ രാത്രി 11 മണിക്ക് പള്ളിയില്‍ നിന്നും നിസ്‌ക്കാരം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് വരുന്ന വഴി പുത്തന്‍ തെരുവ് ജങ്ഷന് വടക്ക് ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു സംഭവം. പള്ളിയിലേക്ക് കൊടുക്കാനുള്ള പിരിവ് കാശാണ് നഷ്ടപ്പെപ്പെട്ടത്. കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."