HOME
DETAILS
MAL
ഒ.എം നാസര്‍ നയിക്കും
backup
March 26 2017 | 22:03 PM
കോഴിക്കോട്: ഭിന്ന ശേഷിക്കാര്‍ക്കായുള്ള 17മത് ദേശീയ പാര അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ചാലിയം സ്വദേശി ഒ.എം നാസര്‍ നയിക്കും. ഈ മാസം 31 മുതല്‍ ഏപ്രില്‍ നാലു വരെ ജയ്പൂരിലാണു മത്സരങ്ങള്‍. 17 അംഗ സംഘമാണു കേരളത്തിനായി മാറ്റുരയ്ക്കുന്നത്.
ഈ മാസം ആദ്യം കണ്ണൂരില്‍ നടന്ന സംസ്ഥാന മത്സരങ്ങളില്‍ വിജയിച്ചവരാണു ദേശീയ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്നു കേരള സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍സ് ജനറല്‍ സെക്രട്ടറി കേണല്‍ മോഹന്‍ ദാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."