HOME
DETAILS

തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ രാജിവച്ചു

  
backup
May 27 2018 | 06:05 AM

%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%87%e0%b4%b4



തൊടുപുഴ: യുഡിഎഫ് ധാരണ പ്രകാരം തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുസ്‌ലീം ലീഗിലെ സഫിയ ജബ്ബാര്‍ രാജിവച്ചു. ശേഷിക്കുന്ന കാലയളവില്‍ ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനും ശേഷം കോണ്‍ഗ്രസ്സിനും ചെയര്‍പേഴ്‌സണ്‍ പദവി ലഭിക്കും. 28 ന് രാജിയുണ്ടാവൂ എന്നാണ് യു.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ അന്നേ ദിവസം സ്വകാര്യമായ ചില തിരക്കുകള്‍ ഉള്ളതിനാല്‍ രണ്ടു ദിവസം മുന്‍പേ സ്ഥാനം ഒഴിയുകയാണെന്ന് സഫിയ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.52 ന് നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് സൂപ്രണ്ട് എന്‍.എ ജയകുമാറിനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ധാരണയനുസരിച്ച് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കേരളാ കോണ്‍ഗ്രസിലെ പ്രഫ. ജെസി ആന്റണിയായിരിക്കും യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വൈസ് ചെയര്‍മാന്‍ ടി.കെ സുധാകരന്‍ നായര്‍ രാജി വയ്ക്കുക. കോണ്‍ഗ്രസ് വിമതന്‍ എന്‍.കെ. ഷാഹുല്‍ ഹമീദ് രംഗത്തുള്ളതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം പത്തു മാസം വീതം മൂന്ന് ടേമായിട്ട് വീതിക്കാനാണ് നിലവിലെ ധാരണ. ഇതുപ്രകാരം ആദ്യം മുസ്ലീംലീഗിനും പിന്നീട് വിമതനും അവസാനം കേരളാ കോണ്‍ഗ്രസിനും എന്ന രീതിയില്‍ വൈസ് ചെയര്‍മാന്‍ പദവി വീതിക്കും.
യു.ഡി.എഫ് മുന്‍ ധാരണ പ്രകാരം നവംബര്‍ 18 ന് നിലവിലെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനത്തിലെ അവ്യക്തതയും വൈസ് ചെയര്‍മാന്‍ പദവിയില്‍ നോട്ടമിട്ട് കോണ്‍ഗ്രസ് വിമതന്‍ രംഗത്തെത്തിയതും ഭരണസമിതി നേതൃമാറ്റം യു.ഡി.എഫിന് പ്രതിസന്ധി സൃഷ്ടിച്ചു. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും അന്തിമ ഘട്ടത്തിലെത്തിയില്ല. വിഷയം യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടും തീരുമാനമായില്ല. ഒടുവില്‍ പി.ജെ ജോസഫ് എം.എല്‍.എയുടെ ഇടപെടലിലാണ് നേതൃമാറ്റത്തിന് വഴിയൊരുങ്ങിയത്. പി.ജെ ജോസഫ് എം.എല്‍.എയുടെ വസതിയിലെത്തി യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും രാജി വയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ഒരുമിച്ചു രാജിവയ്ക്കണോ അതോ രണ്ടായി രാജി വയ്ക്കണമോ എന്ന കാര്യത്തില്‍ ധാരണയാകാത്തത് നേതൃമാറ്റം വീണ്ടും വൈകി. ഇതിനിടെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കേരളാ കോണ്‍ഗ്രസ്(എം) പിന്തുണ വാഗ്ദാനം ചെയ്തതോടെ നേതൃമാറ്റം ഉടന്‍ നടത്താന്‍ യു.ഡി.എഫിനു മേല്‍ സമര്‍ദമുണ്ടായി. ഇടഞ്ഞു നിന്ന കോണ്‍ഗ്രസ് വിമതന്റെ സസ്‌പെന്‍ഷന്‍ നടപടി കൂടി പിന്‍വലിച്ചതോടെ നേതൃമാറ്റത്തിന് കളമൊരുങ്ങുകയായിരുന്നു.
35 അംഗ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെ യു.ഡി.എഫിന് 14 സീറ്റും എല്‍.ഡി.എഫിന് 13 ഉം ബി.ജെ.പിക്ക് എട്ടു സീറ്റുമാണുള്ളത്. ഇതിനിടെ വിമതനെ എന്തു വിലകൊടുത്തും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും എല്‍.ഡി.എഫ് നടത്തുന്നുണ്ട്. ഒരു ടേമില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം രേഖാ മൂലം ഉറപ്പുനല്‍കിയില്ലെങ്കില്‍ വിമതന്റെ നിലപാടനുസരിച്ചായിരിക്കും നഗരസഭയുടെ ഭരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് 15 ദിവസം വേണ്ടി വരും. ഇതിനു ശേഷമായിരിക്കും ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago