സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി വൃക്കരോഗിയായ യുവാവ്
ഫറോക്ക്: സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി വൃക്ക രോഗിയായ യുവാവ്. ഫറോക്ക് കല്ലംപാറ സ്വദേശി ചാത്തങ്ങോത്ത് ശംസുദ്ധീന(32)ാണ് പണം നഷ്ടപ്പെട്ടു ചികിത്സയ്ക്കു വകയില്ലാതെ ജീവിതം വഴിമുട്ടിനില്‍ക്കുന്നത്. കോട്ടയം സ്വദേശികളായ ദമ്പതികളാണ് വൃക്ക നല്‍കാമെന്നു പറഞ്ഞു അഞ്ച് വര്‍ഷം മുമ്പ് എഴ് ലക്ഷത്തോളം രൂപ നിര്‍ധനനായ യുവാവില്‍ നിന്നും വാങ്ങി മുങ്ങിയത്. നാലംഗ കുടുംബത്തിന്റെ അത്താണിയാണ് ശംസുദ്ദീന്‍. പച്ചക്കറി കടയില്‍ ജോലിക്കു നിന്നാണ് കുടുംബം പുലര്‍ത്തിയിരുന്നത്. 2009ലണ് രോഗം സ്ഥീരികരിച്ചത്. കിഡ്‌നി മാറ്റിവക്കലല്ലാതെ ശംസുവിന്റെ ജീവിതം തിരികെ പിടിക്കാന്‍ മറ്റു വഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ ഉളളതെല്ലാം വിറ്റു പൊറുക്കി ശസ്ത്രക്രിയക്കു ഒരുങ്ങിയത്.
പിതാവിന്റെ കിഡ്‌നി മാറ്റി വയ്ക്കാന്‍ നോക്കിയെങ്കിലും പ്രായമേറിയതിനാല്‍ നടക്കാതെ പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മഞ്ചേരി സ്വദേശി സൈതലവിയാണ് തന്റെ കൈയില്‍ വൃക്ക ദാതാക്കളായി ഒരുപാട് പേരുണ്ടെന്നു പറഞ്ഞു കുടുംബത്തെ സമീപിച്ചത്. ആദ്യം ഇയാള്‍ വൃക്കദാതാവെന്നു പറഞ്ഞു ഇടുക്കി സ്വദേശി യൂസുഫിനെയാണ് കുടുംബത്തിനു പരിചയപ്പെടുത്തി കൊടുത്തത്. ഒരു ലക്ഷം രൂപയും കുടുംബത്തില്‍ നിന്നും ബ്രോക്കറായ സൈതലവി ഇയാള്‍ക്ക് വാങ്ങി നല്‍കുകയും ചെയ്തു. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയക്കുളള ടെസ്റ്റിനു വിധേയമായതിനു ശേഷം വൃക്ക നല്‍കുന്നതിനു ഉമ്മക്കു സമ്മതമില്ലെന്നു പറഞ്ഞു ഇയാള്‍ മുങ്ങുകയായിരുന്നു.
പിന്നീടാണ് കഴിഞ്ഞാഴ്ച പൊലിസ് പിടിയിലായ കോട്ടയം സാബുവിനെയും ഭാര്യ സുധയെയും ഭാര്യാ സഹോദരന്‍ സുദേവിനെയും പരിചയപ്പെടുത്തുന്നത്. സുധ എന്തായാലും വൃക്ക നല്‍കുമെന്നും തേഞ്ഞിപ്പലം സ്വദേശിക്കു നല്‍കാനായി എത്തിയതാണെന്നും എന്നാല്‍ രോഗി മരണപ്പെട്ടു പോയെന്നും ഇടുക്കിക്കാരന്‍ യൂസുഫിനു നല്‍കിയ ഒരു ലക്ഷം രൂപ എന്റെ കമ്മീഷനില്‍ നിന്നും കിഴിച്ചാല്‍ മതിയെന്നു പറഞ്ഞാണ് ശംസുവിനെയും കുടുംബത്തെയും ബ്രോക്കര്‍ സൈതലി വീണ്ടും സമീപിക്കുന്നത്. ഏഴ് ലക്ഷം രൂപക്കു ഉറപ്പിക്കുകയായിരുന്നു.അഡ്വാന്‍സായി രണ്ട് ലക്ഷം രൂപയും വാങ്ങിച്ചു.
പിന്നീട് ബാങ്ക് മുഖാന്തരവും നേരിട്ടും ആറര ലക്ഷത്തോളം രൂപ ഇവര്‍ കുടുംബത്തില്‍ നിന്നും കൈപ്പറ്റി. എന്നാല്‍ ശസ്ത്രക്രിയ പറഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോള്‍ സുധ ഫോണ്‍ എടുക്കാതിരിക്കുകയും ഭര്‍ത്താവ് സാബു ഭാര്യ തന്റെ കൂടിയില്ലെന്നു പറഞ്ഞു ഒഴിയുകയുമായിരുന്നു.
ഭാര്യയുടെ 25 പവന്‍ സ്വര്‍ണ്ണമാണ് ചികിത്സക്കായി വിറ്റത്. പണം നഷ്ടപ്പെട്ടതിനു പുറമെ ആഴ്ചയില്‍ 5000രൂപയോളം ഡയാലിസിസിനു മറ്റുമായി ചെലവ് വരുന്നുണ്ട്.
വൃക മാറ്റി വെച്ചു ദുരിതങ്ങളെല്ലാം തീര്‍ത്തു കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയാന്‍ ശംസുവിന് അതിയായി ആഗ്രഹമുണ്ട്. തങ്ങളുടെ നഷ്ടപ്പെട്ട പണത്തിനു പരിഹാരം കാണണമെന്നാണ് ഈ നിര്‍ദ്ധന കുടുംബത്തിന്റെ ആവശ്യം. ഇതിനായി വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എയെ സമീപിച്ചു കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ടു ഉടന്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കാനൊരുങ്ങുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."