HOME
DETAILS

കൊടുവള്ളി നഗരസഭയില്‍ 197.5 കോടി രൂപയുടെ ബജറ്റ്

  
backup
March 26 2017 | 22:03 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-197-5-%e0%b4%95%e0%b5%8b



കുടിവെള്ളം, ഭവന നിര്‍മാണം, മാലിന്യ സംസ്‌കരണം എന്നിവയ്ക്ക് മുന്‍ഗണ
കൊടുവള്ളി: കുടിവെള്ളത്തിനും ഭവന നിര്‍മാണത്തിനും മാലിന്യ സംസ്‌കരണത്തിനും മുന്‍ഗണന നല്‍കിക്കൊ@ണ്ടുള്ള കൊടുവള്ളി നഗരസഭയുടെ 2017-18 വര്‍ഷത്തെ ബജറ്റ് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ.പി.മജീദ് മാസ്റ്റര്‍ അവതരിപ്പിച്ചു.197, 45,40, 241 രൂപ വരവും 197,05,16,694 രൂപ ചെലവും 40, 23,546 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലമെത്തിക്കുന്നതിന് 20 കോടി രൂപയും, നിലവിലുള്ള പൊതുകുളങ്ങളും കിണറുകളും ജലനിധിയുടെ പദ്ധതികളും പുനരുദ്ധരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് നാലര കോടി രൂപയും നീക്കി വച്ചു.സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയില്‍ പി.എം.എ.വൈ ,എന്‍.യു.എല്‍.എം. എന്നിവയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ 2000 വീടുകള്‍ നിര്‍മിക്കുന്നതിന് 52.5 കോടി രൂപയും, 50 കുടുംബങ്ങള്‍ക്ക് ഒരു ഫ്‌ലാറ്റ് സമുച്ചയം എന്ന രീതിയില്‍ 30 ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് 45 കോടി രൂപയും വകയിരുത്തി.സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി സഹകരിച്ച് 25 കോടി രൂപയുടെ പദ്ധതികളും തയാറാക്കി.  സൗജന്യ മെഡിക്കല്‍ ലാബുകള്‍ സ്ഥാപിക്കുന്നതിന് എട്ട് ലക്ഷം രൂപയും, ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന് 35 കോടി രൂപയും, സ്‌പോര്‍ട്‌സ് കലാ അക്കാദമികള്‍ രൂപവത്കരിക്കുന്നതിന് ഏഴ് ലക്ഷം രൂപയും വകയിരുത്തി.  
നഗരസഭ ഓഫീസ് സമുച്ചയവും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപയും,ഗോള്‍ഡന്‍സിറ്റിയെന്ന് നാമകരണം ചെയ്ത് ഗേറ്റ് സ്ഥാപിക്കുന്നതിനും 25 ലക്ഷം രൂപയും, ആഹാരം അവകാശം പദ്ധതി, പാവങ്ങള്‍ക്ക് ചികിത്സക്ക് ഒരു കൈതാങ്ങ് എന്നിവക്ക് ഒരു കോടി 10 ലക്ഷം രൂപയും, ബസ് വേയും ഷെല്‍ട്ടറും സ്ഥാപിക്കാന്‍ 50 ലക്ഷം രൂപയും,  കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയും, ശൗചാലയം നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയും,  പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യാനും കല്യാണ സല്‍ക്കാരങ്ങളില്‍ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റിനും ഗ്ലാസുകള്‍ക്കും പകരം പിഞ്ഞാണ പ്ലേറ്റുകളും ഗ്ലാസുകളും അയല്‍ക്കൂട്ടങ്ങള്‍ വഴി വാടകക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. ഇതിനെല്ലാമായി നാല് കോടി രൂപ വകയിരുത്തി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ അധ്യക്ഷയായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ.ശിവദാസന്‍, റസിയ ഇബ്രാഹിം, വി.സി. നൂര്‍ജഹാന്‍, ബിന്ദു അനില്‍കുമാര്‍, കെ.ബാബു, കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ്, കോഴിശ്ശേരി മജീദ്, കാരാട്ട് ഫൈസല്‍, പി.അനീസ് ,രജിഷ തമീം, ടി.പി.നാസര്‍, പി.അബ്ദുല്‍ കാദര്‍, വെള്ളറ അബ്ദു, പി.പി.മൊയ്തീന്‍ കുട്ടി, പി.കെ.ഷീബ, കെ.കെ.സഫീന, സി.പി.നാസര്‍കോയ തങ്ങള്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago