HOME
DETAILS
MAL
അഷ്ടമുടിക്കായലിലേക്ക് മാലിന്യംകെ.എസ്.ആര്.ടി.സിക്കു നോട്ടിസ് നല്‍കും
backup
June 30 2016 | 08:06 AM
കൊല്ലം: അഷ്ടമുടിക്കായലിലേക്കു കൊല്ലം കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷനില്‍ നിന്നു മാലിന്യങ്ങള്‍ ഒഴുക്കുന്നതിനെതിരെ നോട്ടിസ് നല്കുമെന്നു മേയര്‍ അഡ്വ. വി രാജേന്ദ്രബാബു പറഞ്ഞു.
സ്റ്റേഷനില്‍ മാലിന്യ ട്രീറ്റ്മെന്റു പ്ലാന്റുകള്‍ സ്ഥാപിക്കുകയാണ് വേണ്ടത്. അഷ്ടമുടിക്കായല്‍ മാലിന്യമുക്തമാക്കുന്നതിനു കൂട്ടായ ശ്രമം ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. ഇതിനായി ബഹുജനങ്ങളുടെയും വിവിധ സംഘടനകളുടെയും കായലിനെ ചുറ്റപ്പെട്ടു കിടക്കുന്ന 15 പഞ്ചായത്തുകളുടെയും സഹകരണം ആവശ്യമാണ്. അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു അഡ്വഞ്ചര്‍ പാര്‍ക്കിനു സമീപത്തെ കണ്ടല്‍ക്കാടുകളില്‍ തള്ളുന്നതിനെതിരെ നടപടിയെടുക്കുമെന്നും ഇക്കാര്യം ഡി.റ്റി.പി.സിയുമായി ചര്‍ച്ചചെയ്യുമെന്നും മേയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."