തോടുകളില്‍ മാലിന്യ നിക്ഷേപം; നടപടി എടുക്കണം
പട്ടാമ്പി: മഴതുടങ്ങും മുമ്പെ മാലിന്യകൂമ്പാരമായി മാറുകയാണ് വെള്ളമില്ലാതെ ഒഴിഞ്ഞ്കിടക്കുന്ന തോടുകള്‍. ഓങ്ങല്ലൂര്‍ പഞ്ചായത്ത് പരിധിയിലെ മരുതൂര്‍ തോടുകളിലാണ് മാലിന്യം കുന്ന്് കൂടി കിടക്കുന്നത്.
വീടുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയുമെല്ലാം മാലിന്യങ്ങളാണ് തോടിലും പുഴയിലും ഒഴിഞ്ഞസ്ഥലങ്ങളിലും തള്ളുന്നത്. അറവ് അവശിഷ്ടങ്ങളും, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് റോഡരികുകളിലും ഭാരതപ്പുഴയിലുമെല്ലാംകരക്കടിഞ്ഞ് കിടക്കുന്നത്. ഇരുളിന്റെ മറവില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് അറവ് അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിച്ച് പോകുന്നവരെ പിടികൂടണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്. പൊതുവായി മാലിന്യസംസ്കരണത്തിനുള്ള പ്ലാന്റ് നിര്‍മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
അതെ സമയം മഴക്കാലരോഗങ്ങള്‍ പടരുന്നതിന് ഇത്തരം മാലിന്യനിക്ഷേപങ്ങള്‍ കാരണമാകുന്നുണ്ടെന്ന്് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അത്കൊണ്ട് തന്നെ മഴക്കാല പൂര്‍വ ശുചീകരണത്തിന് പഞ്ചായത്തും ആരോഗ്യ വകുപ്പും മഴക്കാലത്തിന് മുന്‍പ് നടപടികളെടുക്കാറുണ്ടെങ്കിലും പൊതു സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടിയുണ്ടാകുന്നില്ല. നാട്ടിന്‍പുറങ്ങളിലെ തോടുകളെല്ലാം മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. മഴ ശക്തമാകുന്നതോടെ മാലിന്യങ്ങളെല്ലാം ഭാരതപ്പുഴയില്‍ ഒലിച്ചെത്തും. ഇത് പുഴ മലിനീകരണത്തിനും മറ്റു സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."