മദ്യഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ മനുഷ്യചങ്ങല തീര്‍ത്തു
കുന്ദമംഗലം: വിദേശ മദ്യശാല തങ്ങളുടെ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമത്തിനെതിരേയുള്ള പ്രതിഷേധത്തില്‍ ഒരു ഗ്രാമം മുഴുവന്‍ കൈകോര്‍ത്തു.
കുന്ദമംഗലം അങ്ങാടിയിലെ ബീവറേജ് ഔട്ട്ലറ്റ് കുരിക്കത്തൂരിനടുത്ത് ശിവഗിരി എന്ന ഗ്രാമീണ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരേയാണ് ഗ്രാമീണര്‍ മനുഷ്യ ചങ്ങലയില്‍ അണി നിരന്നത്. പെരുവഴിക്കടവി, മിനിപ്രിയദര്ശിനി,ശിവഗിരി,കുരിക്കത്തൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നായി ആയിരത്തിലധികം ആളുകള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളായി.
സമാപന സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് കെ.കെ. ജനാര്ദ്ധനന് അധ്യക്ഷനായി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു നെല്ലൂളി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. വേലായുധന്, ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ബൈജു കരിമ്പനക്കല്‍, പ്രദേശത്തെ വാര്‍ഡ് മെമ്പര്‍മാരായ പി.പി. ഷീജ, സി.വി. സംജിത്ത്, വി. അനില്‍കുമാര്‍, 11ാം വാര്‍ഡ് റസിഡന്‍സ് അസോസിയേഷന് പ്രതിനിധി കാവാട്ട് ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."