മന്ത്രിക്കെതിരേ ജില്ലയില്‍ പ്രതിഷേധമിരമ്പി
കോഴിക്കോട്: മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രനെതിരേ ജില്ലയില്‍ പ്രതിഷേധമിരമ്പി. എ.കെ ശശീന്ദ്രന് എം.എല്‍.എ സ്ഥാനവും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും യുവജനസംഘടനകളും പ്രതിഷേധപ്രകടനം നടത്തിയത്. മന്ത്രിയുണ്ടായിരുന്ന കോഴിക്കോട് ഗസ്റ്റ് ഹൗസിന് മുന്‍വശമാണ് പ്രധാനമായും പ്രതിഷേധത്തിന് വേദിയായത്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പി.പി നൗഫീര്‍, വി.ടി നിഹാല്‍, പി.എം അബ്ദുറഹിമാന് സംസാരിച്ചു.
യൂത്ത് ലീഗ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ സാദിഖ്, ഷിജിത്ത് ഖാന് സംസാരിച്ചു. ബി.ജെ.പി മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ശ്യാംപ്രസാദ്, വി.പി വേണു, വി. സുരേഷ് കുമാര്‍ സംസാരിച്ചു.
ഗസ്റ്റ്ഹൗസിനു മുന്നില്‍ വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രകടനങ്ങള്‍ ഗേറ്റിനു മുന്പില് പൊലിസ് തടഞ്ഞു. നന്മണ്ടയിലെ എം.എല്‍.എ ഓഫിസിലേക്കും പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."