HOME
DETAILS
MAL
ജിന്ന ഹൗസ് പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി എം.എല്‍.എ
backup
March 26 2017 | 23:03 PM
മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതി പൊളിച്ചുമാറ്റണമെന്ന് ബി.ജെ.പി എം.എല്‍.എ മംഗള്‍ പ്രഭാത് ലോധ. ജിന്ന ഹൗസ് എന്ന പേരില്‍ അറിയപ്പെടുന്ന വസതി വിഭജനത്തിന്റെ സ്മാരകമായിട്ടാണ് നിലനില്‍ക്കുന്നതെന്നും അത് പൊളിച്ച് അവിടെ സാംസ്കാരിക നിലയം ഉണ്ടാക്കണമെന്നുമാണ് എം.എല്‍.എ മഹാരാഷ്ട്ര നിയമസഭയില്‍ ആവശ്യപ്പെട്ടത്. ശത്രുസ്വത്ത് നിയമപ്രകാരം ജിന്നയുടെ വസതി ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ്. ഈ സാഹചര്യത്തില്‍ ഇത് പൊളിച്ചുനീക്കുകയാണ് വേണ്ടത്. ഇന്ത്യാ വിഭജനത്തിന്റെ ഗുഢാലോചന നടന്നത് ഇവിടെ വച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."