HOME
DETAILS
MAL
ബള്‍ഗേറിയയില്‍ വോട്ടെടുപ്പ് നടന്നു
backup
March 26 2017 | 23:03 PM
സോഫിയ: ബള്‍ഗേറിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നു. വാശിയേറിയ മത്സരമാണ് ഇത്തവണത്തേത്. റഷ്യയോട് അനുകൂല മനോഭാവം പുലര്‍ത്തുന്ന സോഷ്യലിസ്റ്റുകളും മധ്യ വലതുപക്ഷവുമാണ് ഏറ്റുമുട്ടുന്നത്. മധ്യ വലതുപക്ഷത്തിന്റെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബൊയ്കോ ബോറിസോവ് ആണ് തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
നേരത്തെ രണ്ടുതവണ ഭരണത്തിലേറിയ ഇവരെ തടയുകയാണ് സോഷ്യലിസ്റ്റുകളുടെ ശ്രമം.യൂറോപ്പിലെ ഏറ്റവും ദരിദ്രരാജ്യമാണ് ബള്‍ഗേറിയ.540 ഡോളറാണ് ബള്‍ഗേറിയയിലെ ശരാശരി ശമ്പളം.
അഴിമതിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതാണ് മൂന്നാം സ്ഥാനത്തുള്ള നാഷനലിസ്റ്റ് യുനൈറ്റഡ് പാട്രിയോട്സ് പാര്‍ട്ടി ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."