ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ഇരുപതടി താഴ്ചയിലേക്കു മറിഞ്ഞു: 42 പേര്‍ക്ക് പരുക്ക്
കല്ലമ്പലം: ദേശീയപാതയില്‍ നാവായികുളത്തിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു 42പേര്‍ക്കു പരുക്കേറ്റു.
ആലപ്പുഴ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. എതിരെ വന്ന ലോറിയുടെ വശത്തെ ഗ്ലാസില്‍ തട്ടിയതിനെ തുടര്‍ന്ന് ബസ് ഇടത്തോട്ട് വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്. വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഇരുപതടി താഴ്ച്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. താഴ്ചയിലേക്കു മറിഞ്ഞ ബസ് കുഴിയുടെ തൊട്ടു മുകളിലായുള്ള തണല്‍മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉടന്‍ കല്ലമ്പലം പൊലിസും ഫയര്‍ഫോഴ്‌സുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ വരെ നിരവധി ആംബുലന്‍സുകളിലായി ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ഇവിടെ പ്രവേശിപ്പിച്ചവരില്‍ നാലു പേരെ അടിയന്തിര ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം ചുïന്റരികത്ത് ബോസ്‌ക്കോ സെബാസ്റ്റിയന്‍ (38). കൊല്ലം കോയിവിള ഇടശ്ശേരി പടിഞ്ഞാറ്റതില്‍ അരുണ്‍ ആന്റണി(28), കൊല്ലം നുറനാട് സെന്റ് ജോസഫ് വില്ലയില്‍ ബാബു(55), ചേര്‍ത്തല പടിഞ്ഞാറെ വെളിയില്‍ വിജയന്‍(51), ചിറയിന്‍കീഴ് കാട്ടില്‍ വീട്ടില്‍ അമ്പിളി(47), കൊല്ലം മാടന്‍നട ശങ്കര ഭവനില്‍ സേതുലക്ഷമി(20), കൊല്ലം കല്ലുവാതുക്കല്‍ വൈഷണവത്തില്‍ വൈഷ്ണവി(21), കുïറ പെരുമ്പുഴ കൃഷ്ണാ ഭവനില്‍ ബിജുലാല്‍(39), ആലപ്പുഴ നെടുമുടി അരുണ്‍ നിവാസില്‍ പൊന്നമ്പിളി(32), കരുനാഗപ്പള്ളി തെക്കെയറ്റത്ത് വീട്ടില്‍ സുനില്‍കുമാര്‍(44), നോര്‍ത്ത് പരവൂര്‍ പള്‌ലിപാടം ഹൗസില്‍ റോള്‍ സെക്‌സ്(31), ചവറ പന്മന തുളസീ ഭവനില്‍ തുളസീധരന്‍ പിള്ള(52), ഹരിപ്പാട് രാമപുരം ഷൈനി മന്‍സിലില്‍ അബ്ദുല്‍ ലത്തീഫ്(64), കൊല്ലം തട്ടാമല ലതാ ഭവനില്‍ സൂര്യ.എസ്.നായര്‍(21), കൊല്ലം ആദിച്ചനെല്ലൂര്‍ തൊടിയില്‍ വീട്ടില്‍ ഗോള്‍സമെന്‍(38), ആലപ്പുഴ കലവൂര്‍ ദുര്‍ഗയില്‍ വിജയകുമാര്‍(46), കല്ലുവാതുക്കല്‍ രമ്യാ ഭവനില്‍ രമ്യ(33), തിരുവനന്തപുരം ചിറ്റാറ്റുമുക്ക് റാണി ഹൗസില്‍ ജയരാജ്(48), പരവൂര്‍ കലയ്‌ക്കോട് ഷാംമോന്‍ മന്‍സിലില്‍ ഷാജന്‍ ഹമീദ്(61), ആലപ്പുഴ ചാരുംമൂട് കുളത്തില്‍ കിഴക്കതില്‍ വീട്ടില്‍ വിനോദ്(37), കൊല്ലം ആലുംമൂട് പാര്‍വ്വതി ഭവനില്‍ ബാലകൃഷ്ണപിള്ള(61), കൊല്ലം അയത്തില്‍ അഖിലത്തില്‍ അഖില്‍(30), പറവൂര്‍ പുതുക്കുളം താന്നിക്കുഴിയില്‍ സിന്ധു(43), ചവറ കൊറ്റാടി പടിഞ്ഞാറ്റതില്‍ രാജന്‍(57), ചിറയിന്‍കീഴ് കാട്ടില്‍ വീട്ടില്‍ അമ്പിളി(47), ചിറയിന്‍കീഴ് കല്യാണിക്ക ലക്ഷംവീട്ടില്‍ അനിത(47), ആലപ്പുഴ മുഹമ്മദ് കണിയാംപറമ്പില്‍ അഖില്‍ മോഹന്‍(24), ഹരിപ്പാട് കരുവാറ്റ, പാര്‍വ്വണത്തില്‍ ചന്ദ്രമോഹന്‍(46), കാട്ടാക്കട വീരാണിക്കാവ് ലക്ഷമി ഭവനില്‍ സരോജം(53), കൊല്ലം ചന്ദനത്തോപ്പ് ലക്ഷമി ഭവനില്‍ അനില്‍കുമാര്‍(41), ആലപ്പുഴ നൂറനാട് വിജയഭവനില്‍ അജയന്‍(31), പാരിപ്പള്ളി കിഴക്കതേല പ്രശാന്ത് വില്ലയില്‍ രാജേന്ദ്രന്‍ പിള്ള(65), കല്ലറ ചെറുവാളം തിരുവേണത്തില്‍ അഭിമന്യു(21), കരുനാഗപ്പള്ളി തഴവ കടത്തില്‍ വീട്ടില്‍ ഗോപകുമാര്‍(40), കൊല്ലം ചിന്നക്കട മുïയ്ക്കല്‍ രഹ്നാ മന്‍സിലില്‍ ശോഭിദ(47), പാരിപ്പള്ളി രേഷ്മ മന്ദിരത്തില്‍ പ്രമീളാ കുമാരി(48), മയ്യനാട് കുട്ടിക്കട എം.പി കോട്ടേജില്‍ നഹാസ്(37), വൈക്കം രശ്മി നിവാസില്‍ സുരേഷ് ബാബു(46), തമിഴ്‌നാട് തിരുന്നല്‍വേലി തേവര്‍കുളത്ത് ചെല്ലമ്മ(75) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരില്‍ ചെല്ലമ്മ (75), സിന്ധു (43), അനില്‍കുമാര്‍ (41), സരോജം (53) എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ബസിലെ കïക്ടറും ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. ആരുടെയും നില ഗുരുതരമല്ല. കല്ലമ്പലം പൊലിസ് മേല്‍നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."