എന്‍.ഡി.എയ്ക്ക് അഗ്നിപരീക്ഷ: നാല് ലോക്സഭാ മണ്ഡലങ്ങളില്‍ തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: പ്രതിപക്ഷം ഐക്യത്തില്‍ മത്സരിക്കുന്ന കൈരാന ഉള്‍പ്പെടെ നാല് ലോക്സഭാ മണ്ഡലങ്ങളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. നാലും കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന ബി.ജെ.പി ഭരിക്കുന്ന എന്‍.ഡി.എയുടെ സിറ്റിങ് സീറ്റുകളാണ്. ഇതോടൊപ്പം കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്തു നിയമസഭാ മണ്ഡലങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുകയാണ്.
ഉത്തര്‍പ്രദേശിലെ കൈരാന, പല്‍ഗാര്‍, ബാന്ദ്ര എന്നീ ലോക്സഭാമണ്ഡലങ്ങളില് ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് ആണെങ്കില്‍ തേരെയിലേത് ബി.ജെ.പിഉള്പ്പെടുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സിന്റേതാണ്. യു.പി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ ഗോരഖ്പൂരിലും ഫൂല്‍പുരിലും നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി എം.പി ഹുക്കും സിങ്ങിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഹുക്കൂംസിങ്ങിന്റെ മകള്‍ മരിഗംഗാ സിങ് ആണ് ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ എം.പി ആര്.എല്‍.ഡിയുടെ തബസ്സും ഹസന് ആണ് പ്രതിപക്ഷസ്ഥാനാര്‍ഥി. എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ കക്ഷികള്‍ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പകരം എസ്.പിക്കു പിന്തുണപ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."