HOME
DETAILS
MAL
നടപടി സ്വീകരിക്കണം കെ.എച്ച്.എസ്.ടി.യു
backup
March 27 2017 | 00:03 AM
മലപ്പുറം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷകളുടെ ചോദ്യപ്പേപ്പറുകളില്‍ സ്വകാര്യ ഏജന്‍സികള്‍ പുറത്തിറക്കുന്ന ഗൈഡുകളിലെ ചോദ്യങ്ങള്‍ പകര്ത്തിയവര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്തു. കെ.ടി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ടി.വി. ഇബ്രാഹിം എം.എല്‍.എ, ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഒ. ഷൗക്കത്തലി, നിസാര്‍ ചേലേരി, വിളക്കോട്ടൂര്‍ മുഹമ്മദലി, വി.കെ. അബ്ദുറഹിമാന്, കെ. മുഹദ് ഇസ്മാഈല്‍, എസ്. സന്തോഷ്, കെ. ജമാല്‍,സജി ജോസഫ്, വി.പി. സലീം, എ. അബൂബക്കര്‍, പി. ഷമീര്‍, നുഹ്മാന്‍ ഷിബിലി സംസാരിച്ചു. ഭാരവാഹികളായി നിസാര്‍ ചേലേരി(പ്രസിഡന്റ്), എസ്. സന്തോഷ്(ജന.സെക്രട്ടറി),സി. ടി. പി ഉണ്ണി മൊയ്തീന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."