സ്ഥിരാധ്യാപകരില്ലാതെ സംസ്ഥാനത്ത് നൂറിലധികം സ്‌കൂളുകള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സംസ്ഥാനത്തെ നൂറിലധികം സ്‌കൂളുകളില്‍ സ്ഥിരാധ്യാപകരില്ല. അനാദായകരമായ സ്‌കൂളുകളില്‍ പുതിയ നിയമനം അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് പ്രതിസന്ധിക്ക് കാരണം. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ സംസ്ഥാനത്തെ നൂറിലധികം വരുന്ന എല്‍.പി സ്‌കൂളുകളിലാണ് ഒരു സ്ഥിരാധ്യപകന്‍ പോലുമില്ലാത്തത്.
അനാദായകരമായി കണ്ടെത്തിയിട്ടുള്ള സ്‌കൂളുകളില്‍ നിലവിലുള്ളവര്‍ വിരമിക്കുമ്പോള്‍ താല്‍ക്കാലിക അധ്യാപകരെയാണ് നിയമിച്ചുവരുന്നത്. അങ്ങനെ ദിവസവേതനാടിസ്ഥാനത്തിലുള്ള അധ്യാപകര്‍ മാത്രമുള്ള നൂറിലധികം സ്‌കൂളുകളാണ് പുതിയ അധ്യയന വര്‍ഷത്തിലുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള സ്‌കൂളുകള്‍ കൂടുതലും.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലികാധ്യാപകരുടെ സേവനം സ്‌കൂളിന്റെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും.
കലോത്സവങ്ങള്‍, കായികമേളകള്‍, ശാസ്‌ത്രോത്സവം, പഠനയാത്ര തുടങ്ങി സ്‌കൂളുകളിലെ പാഠ്യേതര പ്രവൃത്തികള്‍ക്ക് കുട്ടികളെ ഒരുക്കുന്നതിന് സ്ഥിരാധ്യാപകരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."