വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം:കെ. ബാബുവിന്റെ സെക്രട്ടറിക്കെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: കെ. ബാബു മന്ത്രിയായിരിക്കെ സെക്രട്ടറിയായിരുന്ന നന്ദകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കെ. ബാബുവിന്റെ വിശ്വസ്തന് കൂടിയാണ് നന്ദകുമാര്‍. അന്‍പതോളം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയറാക്കിയത്.
വരുമാനത്തേക്കാള്‍ 40ശതമാനത്തിലധികം സ്വത്ത് കൈവശം വച്ചതായും ബിനാമി പേരില്‍ മറ്റ് സ്വത്തുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. മന്ത്രിയായിരിക്കെ കെ.ബാബു നന്ദകുമാറിന് കാര്‍ സമ്മാനമായി നല്‍കിയതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കെ. ബാബുവിന്റെ മന്ത്രിപദവി ദുരുപയോഗം ചെയ്താണോ സെക്രട്ടറി അനധികൃതമായി സ്വത്ത് സമ്പാദിച്ചതെന്നും വിജിലന്‍സ് അന്വേഷിച്ചിരുന്നു.
2011 മുതല്‍ 2016വരെയുള്ള കാലഘട്ടത്തിലെ സ്വത്ത് വിവരങ്ങളാണ് അന്വേഷണത്തിനായി ശേഖരിച്ചത്. ഇക്കാലയളവില്‍ നന്ദകുമാറിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണത്തിന്റെയും ബാങ്ക് ബാലന്സിന്റെയും കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."