വൈറോളജി ഗവേഷണ കേന്ദ്രം: പ്രവര്‍ത്തനം ഉടന്‍ തുടങ്ങണമെന്ന്
തിരുവനന്തപുരം : നിപാ വൈറസ് കാരണമുള്ള പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിങ് നിര്‍മ്മിക്കാന്‍ തീരുമാനമായി. ഇതിന്റെ ശിലാസ്ഥാപനം ബുധനാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും.
അന്താരാഷ്ട്ര വൈറോളജി നെറ്റ് വര്‍ക്ക് സ്ഥാപനങ്ങളുടേതിന് സമാനവും ആ ശൃംഖലയില്പ്പെടുന്നതുമായിരിക്കും പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. തിരുവനന്തപുരത്ത് തോന്നയ്ക്കലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലത്താണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."