HOME
DETAILS
MAL
ജൈവപച്ചക്കറി കൃഷി വിളവെടുത്തു
backup
June 30 2016 | 09:06 AM
പൂക്കോട്ടുംപാടം: അമരമ്പലം സൗത്തില്‍ ജൈവപച്ചക്കറി കൃഷി വിളവെടുത്തു. താമരത്തോടി സുരേഷ് കുമാര്‍, തുളസിവീട്ടില് സി.ജി ഷിജു എന്നിവരുടെ ജൈവ ചീര കൃഷിയാണ് വിളവെടുത്തത്. പാട്ടത്തിനെടുത്ത് ഒരേക്കര്‍ സ്ഥലത്ത് അര ഏക്കര്‍ ചീരകകൃഷിയും ബാക്കി വരുന്ന സ്ഥലത്ത് പയര്‍, വെണ്ട, അമര, മുരിങ്ങ തുടങ്ങിയ കൃഷികളാണ് നടത്തിയിട്ടുള്ളത്. അമരമ്പലം കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി നടത്തുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, വാര്‍ഡ് അംഗം ഒ. ഷാജി, കൃഷി ഓഫീസര്‍ ലിജു അബ്രഹാം, അസിസ്റ്റന്റ് പി.വി സതീശന്, എന്‍.പി പ്രേംനാഥ്, പി.ടി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."