HOME
DETAILS
MAL
ലോകകപ്പ് ആവേശത്തിലലിഞ്ഞ് വയനാടന്‍ ഗ്രാമങ്ങള്‍
backup
May 28 2018 | 02:05 AM
മേപ്പാടി: റഷ്യയില്‍ അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിലേക്ക് വയനാടന്‍ ഗ്രാമങ്ങള്‍.
ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ അടക്കം സ്ഥാപിച്ച് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അരപ്പറ്റയില്‍ ബ്രസീല്‍ ഫാന്‍സിന്റെ നേതൃത്വത്തില്‍ ലീഫ് ഷെഡിന് ബ്രസീല്‍ പതാകയുടെ നിറം പൂശിയിട്ടുണ്ട്. ബ്രസീല്‍ അര്‍ജന്റീന ടീമുകളെ ഇഷ്ടപെടുന്നവരാണ് കൂടുതലും. ലോകകപ്പില്‍ കളിക്കുന്ന 32 ടീമുകളെയും പിന്തുണക്കുന്നവര്‍ ജില്ലയുടെ പലഭാഗങ്ങളിലുമുണ്ട്. കളി ആരംഭിക്കുന്നതോടെ വലിയ സ്ക്രീനില്‍ കളി കാണാനുള്ള സൗകര്യവും പല ഗ്രാമങ്ങളിലും ഒരുക്കുന്നുണ്ട്. വാക് കസര്‍ത്തുക്കള്‍ നിറഞ്ഞ ഫ്ളക്സുകള്ക്കൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്കും വീടുകള്‍ക്കടക്കം ഇഷ്ട ടീമുകളുടെ നിറം പൂശിയവരും ജില്ലയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."