ബഹ്‌റൈനില്‍ പ്രമുഖ ഇറാനി തീവ്രവാദി സംഘം പിടിയില്‍
മനാമ: ബഹ്‌റൈനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പ്രമുഖ തീവ്രവാദി സംഘം പിടിയിലായതായി ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ 14 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ 11 പേര്‍ക്ക് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെയും ഇറാഖിലെ ഹിസ്ബുള്ളയുടെയും കീഴില്‍ സൈനിക പരിശീലനം ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ 70 പ്രാവശ്യത്തോളം ഇവര്‍ ഇറാനിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്. ഉന്നത ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ സംഘം തുടര്‍ച്ചയായി നിരീക്ഷിച്ചുവന്നിരുന്നിരുന്നു. ഇതുവഴി ഇവര്‍ ലക്ഷ്യമിടുന്ന സ്ഥലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.
നിലവില്‍ ബഹ്‌റൈന്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച മുര്‍ത്ഥദ മജീദ് അല്‍ സിന്ധി, ഖാസ്സിം അബ്ദുള്ള അലി എന്നിവരാണ് സംഘത്തിനു നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. ഇവരിപ്പോഴും ഇറാനില്‍ അഭയാര്‍ഥികളായി കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സമാധാന മേഖലയില്‍ അക്രമ പ്രവര്‍ത്തനങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന സംഘം ബോംബു നിര്‍മാണ സാമഗ്രികളും ഇറാനില്‍ നിന്നും ഇറക്കുമതി ചെയ്യാറുണ്ട്.
പരിശോധനക്കിടെ ഓട്ടോമാറ്റിക് ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ബോംബുകള്‍, ബോംബുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ സംഘത്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിനു പുറമെ, ഫെബ്രുവരി അവസാനം നടന്ന ബോംബാക്രമണത്തിലുള്ള ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഈ ബോംബാക്രമണത്തില്‍ അഞ്ചു പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു.
ബഹ്‌റൈന്‍ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ ഇറാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പലപ്പോഴും ഉയര്‍ന്നതാണ്. ഇത്തരം ശിയാ അനുകൂല തീവ്രവാദ ശക്തികളെ സഹായിക്കാനായി ഇറാനില്‍നിന്നു പണവും ആയുധവും പരിശീലനവും നല്‍കുന്ന ഇറാന്‍ നടപടിയെ പലപ്പോഴും ബഹ്‌റൈന്‍ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."