HOME
DETAILS
MAL
വിദേശികളുടെ വേതനത്തില്‍ വര്‍ധനവ്
backup
May 28 2018 | 02:05 AM
റിയാദ്: സഊദിയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ വേതനത്തില്‍ ഒരു വര്‍ഷത്തിനിടെ നാല് ശതമാനം വര്‍ധന. സഊദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തിലെ വിദേശികളുടെ ശരാശരി വേതനം 2553 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 2642 ആയി ഉയര്‍ന്നതായാണ് കണക്കുകള്‍. അതേസമയം, സഊദിയുടെ ശരാശരി വേതനത്തിലും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തിലെ സഊദിയുടെ ശരാശരി വേതനം 5861 ആയിരുന്നപ്പോള്‍ ഈ വര്‍ഷം അത് 6810 ആയാണ് ഉയര്‍ന്നത്.
2018 ആദ്യ പാദത്തില്‍ സ്വദേശികളും വിദേശികളുമടക്കം രാജ്യത്തെ തൊഴില്‍ മേഖലയില്‍ ജീവനക്കാര്‍ക്ക് വേതനയിനത്തില്‍7749 കോടി റിയാലാണ് ചെലഴിച്ചത്.
ഇതില്‍ 3186 കോടി റിയാല്‍ സഊദിയുടെ വേതനവും 4562 കോടി റിയാല്‍ വിദേശികളുടെ വേതനവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."