സര്‍ക്കാര്‍ ഡയറിയില്‍ ശശീന്ദ്രന്റെയും ഉദ്യോഗസ്ഥരുടേയും വിവരങ്ങളും
ഷൊര്‍ണൂര്‍: സര്‍ക്കാര്‍ ഡയറികളുടെ ജോലികള്‍ ഗവ. പ്രസില്‍ പുരോഗമിച്ചുവരികയാണ്. അന്‍പതിനായിരം ഡയറികളാണ് അച്ചടിക്കുന്നത്. ഇതില്‍ ഇരുപത്തി അയ്യായിരം ഡയറികള്‍ അച്ചടി കഴിഞ്ഞ് തലസ്ഥാനത്തേക്ക് അയച്ചു കഴിഞ്ഞു. ഈയാഴ്ച അവസാനമാകുമ്പോഴേക്കും ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. മന്ത്രിമാരുടേയും ഉയര്‍ന്ന ഉദ്യോസ്ഥരുടേയും ഫോണ്‍ നമ്പര്‍, വസതി എന്നീ വിവരങ്ങള്‍ അടങ്ങിയ സി.ഡി.കള്‍ ലഭിക്കാന്‍ വൈകിയതുമൂലം ഡയറികളുടെ അച്ചടി ജോലികള്‍ വൈകുകയായിരുന്നു. എന്നാല്‍ സി.പി.എം. മന്ത്രിമാരുടേയും, സി.പി.ഐ മന്ത്രിമാരുടെയും മറ്റു ഘടകകക്ഷികളുടേയും ക്രമത്തില്‍ അച്ചടിച്ചത് വിവാദമായി. വിവാദത്തെ തുടര്‍ന്ന് ഡയറികള്‍ മാറ്റി വെക്കുകയായിരുന്നു.
ഇതുവരെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അക്ഷരമാല ക്രമത്തിലായിരുന്നു മന്ത്രമാരുടെ പേരുകള്‍ അച്ചടിച്ചിരുന്നത്. ഈ വിവരങ്ങള്‍ അടങ്ങിയ ഡയറികളാണ് വീണ്ടും അച്ചടിക്കേണ്ടി വന്നത്. പുതിയ ഡയറികളില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രന്റെയും ഉദ്ദ്യോഗസ്ഥരുടേയും വിവരങ്ങളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."