തസ്രാക്കില്‍ ഇനി ഉത്സവത്തിന്റെ നാളുകള്‍
പാലക്കാട്: ഒ.വി വിജയന്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ഖസാക്കിന്റെ ഇതിഹാസഭൂമിയായ തസ്രാക്കില്‍ ഈ മാസം 30ന് ഇതിഹാസകാരന്റെ ചരമദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് ആഘോഷങ്ങള്‍. 'തസ്രാക്കിലേക്ക് വീണ്ടും'എന്ന പേരില്‍ ഇതിഹാസകാരന്‍ ഒ.വി വിജയനും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇവിടെ പുനര്‍ജനിക്കുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന കലാ സാഹിത്യ, സാംസ്‌കാരിക പരിപാടികളിലൂടെ തസ്രാക്കില്‍ ഒ.വി വിജയന്റെ ജീവിക്കുന്ന ഓര്‍മകള്‍ തുടിച്ചു നില്‍ക്കും.
കേരള സാഹിത്യഅക്കാദമി, കേരല ലളിത കലാ അക്കാദമി, കേരള നാടക അക്കാദമി സഹകരണത്തോടെയാണ് ഒ.വി വിജയന്‍ സ്മാരക സമിതി പരിപാടികള്‍ നടത്തുന്നത്.
ഒ.വി വിജയന്‍ സ്മാരക ചിത്രകലാ ക്യാംപ്, പ്രദര്‍ശനങ്ങള്‍, ഒ.വി വിജയന്റെ നോവലുകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പ്രദര്‍നം, ഫോട്ടോ പ്രദര്‍ശനം, കാന്‍വാസ് ചിത്രപ്രദര്‍ശനം, കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ഒ.വി വിജയന് പ്രണാമം അര്‍പ്പിക്കുന്ന പൂര്‍ണദിന സാംസ്‌കാരിക പരിപാടി നടക്കും. സജിത മഠത്തില്‍ സംവിധാനം ചെയ്ത മത്സ്യഗന്ധി എന്ന നാടകം ശൈലജ പി. അമ്പു അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."