ശിവ: തെരുവുസര്‍ക്കസില്‍ നിന്ന് ടെന്നീസ് ക്രിക്കറ്റ് ക്യാപ്റ്റനിലേക്ക്
ആലുവ: തെരുവുസര്‍ക്കസില്‍നിന്നു 2004ല്‍ ജനസേവ ശിശുഭവന്‍ രക്ഷപെടുത്തിയ ആര്‍. ശിവ 'ടെന്നീസ് ക്രിക്കറ്റ് ഫെഡറേഷന്‍ കപ്പ് - 2016' ചാമ്പ്യന്‍ഷിപ്പില്‍ കേരളടീമിനെ നയിക്കും.
2004 ലാണ് തെരുവുസര്‍ക്കസില്‍നിന്നു ആന്ധ്രപ്രദേശ് സ്വദേശിയായ ശിവയെ ജനസേവ ശിശുഭവന്‍ രക്ഷപെടുത്തിയത്. പിതാവ് ഈ ബാലനെ വര്‍ഷങ്ങളായി നിര്‍ബന്ധപൂര്‍വം തെരുവുസര്‍ക്കസിനായി ഉപയോഗിച്ചുവരികയായിരുന്നു.
ജന സേവയിലെത്തിയ ശിവ ഇപ്പോള്‍ പ്ലസ് 2 പൂര്‍ത്തിയാക്കി. ടെന്നീസ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഒറീസ്സയിലെ ഭുവനേശ്വറില്‍വച്ച് ജൂലൈ 1, 2, 3 തീയതികളില്‍ നടക്കുന്ന പ്രഥമ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ ശിവ ഉള്‍പ്പെട്ട കേരള ടീം ഒറീസ്സയിലേക്ക് പുറപ്പെട്ടു.
മെയ് 15 മുതല്‍ 18 വരെ കര്‍ണ്ണാടകയിലെ ബല്‍ഗാവിയില്‍ നടന്ന സീനിയര്‍ നാഷണല്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ശിവ ക്യാപ്റ്റനായിരുന്ന കേരള ടിം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ക്വാളിഫൈഡായതിനെ തുടര്‍ന്നാണ് ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്. കേരളം ഉള്‍പ്പടെ യോഗ്യതനേടിയ ഇന്ത്യയിലെ 12 സംസ്ഥാന ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
കേരള ടീം അംഗങ്ങള്‍ - കെ. പി. അലക്‌സാണ്ടര്‍ (ടീം മാനേജര്‍), ശിവ ആര്‍. (ടീം ക്യാപ്റ്റന്‍), അരവിന്ദ് ശശിധരന്‍, അജയ് കൃഷ്ണന്‍ ടി.ആര്‍, ഷൈജു എം.ടി, ജസ്റ്റിന്‍ കെ.ജി, ആല്‍വിന്‍ ഡേവീസ്, എസിദ് അബ്ദുള്‍ നാസര്‍, മിനാര്‍ സി.എ, കാര്‍ത്തിക് ആര്‍, വിഷ്ണു കെ.വി, റിബിന്‍ വര്‍ഗ്ഗീസ് പി, ശിവകുമാര്‍ കെ.എസ്, ശരത്‌ലാല്‍ റ്റി. എസ്, സുബിന്‍ കെ.വി, കുര്യാക്കോസ് പി.ജെ, ജീസഫര്‍ സുരേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."