റവന്യു ഉദ്യോഗസ്ഥര്‍ പിടിച്ച ചെങ്കല്ലുകളുടെ വില നിശ്ചയിക്കാതെ ജിയോളജിസ്റ്റിന്റെ കള്ളകളി
പാലക്കാട്: ജില്ലയിലെ അനധികൃത ചെങ്കല്‍ ചൂളകളില്‍ റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കണ്ടുകെട്ടുന്ന ചെങ്കല്ലുകള്‍ക്ക് വില നിശ്ചയിക്കാന്‍ ജില്ലാ ജിയോളജിസ്റ്റ് തയാറാവുന്നില്ലെന്ന് ആക്ഷേപം. ഇതിനാല്‍ പിടിച്ചെടുത്ത കല്ലുകള്‍ക്ക് പിഴ ഈടാക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ജിയോളജിസ്റ്റ് വില നിശ്ചയിച്ചതിന് ശേഷമേ റവന്യു ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്തി തുക ഈടാക്കാന്‍ പറ്റുകയുള്ളു.
പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍നിന്നും കലക്ടറുടെ പ്രത്യേക സ്ക്വാഡ് റെയ്ഡ് നടത്തി പിടിച്ചെടുത്ത ചെങ്കല്ലുകള്‍ ചൂളകളില്‍നിന്ന് മാറ്റാനോ, വില്‍ക്കാനോ പറ്റാത്ത സ്ഥിതിയുമുണ്ട്. ചെങ്കല്ല്, മണ്ണ് ലോബിയെ സഹായിക്കാനാണ് വില നിശ്ചയിച്ചു കലക്ടര്‍ക്ക് കത്ത് നല്‍കാത്തത്. ജിയോളജിസ്റ്റിന്റെ ഈ നിലപാടിനെതിരേ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."