ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലയ്ക്കും സ്ത്രീ-ശിശു സൗഹാര്‍ദത്തിനും ഊന്നല്‍
പാലക്കാട്: കാര്‍ഷിക മേഖലയ്ക്കും സ്ത്രീ-ശിശു സൗഹാര്‍ദ്ദത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. മൊത്തം 144.19 കോടിയുടെ പദ്ധതി പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
തരിശ് വയലുകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സമൃദ്ധി പദ്ധതി, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള കുളം, കിണര്‍ സംരക്ഷണം, ലിഫ്റ്റ് ഇറിഗഷന്‍ പ്രവര്‍ത്തനങ്ങള്‍, ബ്ലോക്ക് തലത്തില്‍ കുറഞ്ഞത് ഒരു പാടശേഖരമെങ്കിലും ലക്ഷ്യമിട്ടുള്ള സംയോജിത കൃഷിരീതി, കുടുംബശ്രീ, കര്‍ഷകഗ്രൂപ്പുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കംബോസ്റ്റ് നിര്‍മാണം, ജൈവ കീടനാശിനി, ശാസ്ത്രീയ മണ്ണ് പരിശോധന, പച്ചക്കറിചന്തകള്‍, വിത്ത് നേഴ്‌സറി ഉത്പാദനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കൃഷി ഫാം ഉള്‍പ്പെട്ട സമഗ്ര ജൈവപച്ചക്കറി കൃഷി, ബയോഗാസ് പ്ലാന്റ് നിര്‍മാണം തുടങ്ങിയ കൃഷി-മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 14.70 കോടിയാണ് ബജറ്റില്‍ നീക്കിയിട്ടുള്ളത്.
ഷീ നടാക്‌സി, കാര്‍ ഓട്ടോ, സ്‌നേഹിത ഉള്‍പ്പെടെയുള്ള സ്ത്രീ സ്വയം തൊഴില്‍ പദ്ധതികള്‍ , വിവിധ കുടുംബശ്രീ സംരംഭങ്ങള്‍, വി ഹെല്‍പ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയ സ്ത്രീകളുടെ തൊഴില്‍ സംരഭങ്ങള്‍, എല്ലാ ജില്ലാ സ്ഥാപനങ്ങള്‍ക്കും നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍, സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം , വീട്ടുഭക്ഷണശാലകള്‍ എന്നിങ്ങനെ വനിതാ സൗഹൃദ പദ്ധതികള്‍ മറ്റ് സാമൂഹിക സുരക്ഷിതത്വ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നാല് കോടിയോളം നീക്കിവെച്ചിട്ടുണ്ട്. പട്ടികജാതി-വര്‍ഗ മറ്റ് പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസം, ഭവനനിര്‍മാണം, ഭവനങ്ങളുടെ അറ്റകുറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 25.31 കോടി നീക്കിവച്ചിട്ടുണ്ട്.ശിശു സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക്തലത്തില്‍ ഒന്നു വീതം പൊതുഇടം, ഉദ്യാനം പാര്‍ക്ക്, കുട്ടികളുടെ വായനശാല, മിനിതിയെറ്റര്‍, ജില്ലയിലെ 100-ഓളം ലൈബ്രറികള്‍ക്ക് ബാലസാഹിത്യകൃതികള്‍, ബാലവേദികളുടെ പ്രവര്‍ത്തനത്തിനുള്ള സഹായം , വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബാലപീഡനങ്ങള്‍ക്കെതിേെര ജാഗ്രതാസമിതികള്‍, ലഹരി വിരുദ്ധ ക്യാംപെയ്ന്‍, സെമിനാറുകള്‍, പ്രതിജ്ഞ, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്കും ബജറ്റില്‍ മുന്‍തൂക്കമുണ്ട്.
സെക്കന്‍ഡറി വിദ്യാഭ്യാസം, സാങ്കേതിക വയോജന വിദ്യാഭ്യാസം, ഹരിതശ്രീ മാതൃകാവിദ്യാലയ പദ്ധതി വിജയശ്രീ എച്ച് എസ്. എച്ച്.എസ്.എസ്. വിജയശതമാനം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍, സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കംപ്യൂട്ടര്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ലാബ്, ലൈബ്രറി കോംപ്ലംക്‌സുകള്‍, ലൈബ്രറി ഡിജിറ്റലൈസേഷന്‍ എന്നിവയ്ക്കും കായിക-കലാ-വിനോദങ്ങള്‍ക്കുമായി 14 കോടിയോളം നീക്കിയിരിപ്പുണ്ട്.
വൈദ്യസഹായം-പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുകോടിയിലേറേയും പാലങ്ങളും റോഡുകളുമുള്‍പ്പെട്ട ഉള്‍പ്പെട്ട അടിസ്ഥാന സൗകര്യവികസനത്തിന് 74.14 കോടിയും ഗ്രാമ ചെറുകിട വ്യവസായങ്ങള്‍ക്ക് രണ്ടു കോടിയും മൃഗസംരക്ഷണത്തിന് 3.39 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരിയുടെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസാണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."