തപാല്‍ ജീവനക്കാരുടെ സമരം; അവസരം മുതലെടുത്ത് കൊറിയര്‍ കമ്പനികള്‍
പാലക്കാട്: തപാല്‍ ജീവനക്കാരുടെ സമരം നീണ്ടുപോവുമ്പോള്‍ അവസരം മുതലെടുക്കുന്നത് സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങള്‍. സമരം തുടങ്ങി അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാത്തതാണ് കൊറിയര്‍ സ്ഥാപനങ്ങള്‍ക്ക് തുണയാകുന്നത്.
ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് നടത്തുന്ന കൊറിയര്‍ സര്‍വിസുകള്‍ക്ക് സ്വകാര്യ കൊറിയര്‍ സ്ഥാപനങ്ങള്‍ നിശ്ചിത ചാര്‍ജായ 25 രൂപയേക്കാള്‍ അധികം ഈടാക്കുന്നതായും ഉരുപ്പടികള്‍ക്ക് ദൂരത്തിനനുസരിച്ച്്് അമിത ചാര്‍ജ് വാങ്ങുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്.
തപാല്‍ സമരം ഏറെ ബാധിച്ചത് കേരളത്തെയാണ്. പോസ്റ്റല്‍ സേവിങ്‌സ്, പോസ്റ്റല്‍ ഇന്‍ഷുറന്‍സ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ്് ലൈസന്‍സ്, പി.എസ്.സി ഉത്തരവുകള്‍ തുടങ്ങിയവ ഇത്മൂലം കുടുങ്ങിക്കിടക്കുകയാണ്. പ്രതിദിനം പോസ്റ്റ് ഓഫിസ് മുഖേന നടക്കുന്ന 7.5 കോടിയിലേറെ രൂപയുടെ എസ്.ബി.ഐയുടെ പണമിടപാടും നിലച്ചിരിക്കുകയാണ്.
ഹെഡ് പോസ്റ്റ് ഓഫിസ്, സബ് ഓഫിസ്, അഡ്മിന്‍ ഓഫിസ് എന്നിവിടങ്ങളില്‍ റഗുലര്‍ ജീവനക്കാരോടൊപ്പം ജി.ഡി.എസ് ജീവനക്കാരും തൊഴിലെടുക്കുന്നുണ്ട്. എന്നാല്‍ ഇവരില്‍ ജി.ഡി.എസ് തൊഴിലാളികള്‍ക്ക് നേരിടുന്ന വിവേചനം കണക്കിലെടുത്ത് ഇവരാണ് സമരത്തിന് ആഹ്വാനം ചെയ്തത്. തപാല്‍മേഖല കേന്ദ്രസര്‍വിസിന്റെ ഭാഗമാണെങ്കിലും ഇവര്‍ക്ക് കേന്ദ്രസര്‍വിസ് ജീവനക്കാരുടേതിനു തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. തപാല്‍ വകുപ്പില്‍ 24,9588 റഗുലര്‍ തസ്തികയുണ്ട്.
എന്നാല്‍ ഇതില്‍ 18,9771 റഗുലര്‍ ജീവനക്കാര്‍ മാത്രമാണ് ഇന്നുവരെ ചെറിയ അലവന്‍സ് മാത്രം കൈപ്പറ്റി തുടര്‍ന്നിരുന്നത്.
തപാല്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ പൊതുജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും തങ്ങള്‍ക്കനുകൂലമായ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ സമരം തുടരുമെന്നും അല്‍പമെങ്കിലും തൃപ്തികരമായ വേതനം നല്‍കണമെന്ന നിയമം വരുന്നതുവരെ പ്രതിഷേധം ശക്തമായി തുടരണമെന്നും എഫ്.എന്‍.പി.ഒ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."