HOME
DETAILS
MAL
'ജവാന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണം'
backup
March 27 2017 | 18:03 PM
മാനന്തവാടി: നാസിക്കിലെ ദേവലാലി ആര്‍ട്ടിലറി യൂനിറ്റിലെ സൈനികനായിരുന്ന കൊല്ലം ഏഴു കോണ്‍ പവിത്രേശ്വരം കാരുവേലില്‍ റോയ് മാത്യുവിന്റ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എത്രയും പെട്ടെന്ന് തയാറാകണമെന്ന് കേരള സ്റ്റേറ്റ് എക്സ് സര്‍വിസ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റോയ് മാത്യുവിന്റെ ഭാര്യക്ക് അര്‍ഹമായ സൈനിക പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ജോലിയും നല്കാന് അധികാരികള്‍ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.എ തോമസ്, അഡ്വ.പി.ജെ ജോര്‍ജ്ജ്, മാധവന് നമ്പ്യാര്‍ ആലഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."