യുണൈറ്റ് സ്മാര്‍ട് ഫോണുകളുമായി മൈക്രോമാക്‌സ്
കൊച്ചി: മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ്, കാന്‍വാസ് പരമ്പരയില്‍ രണ്ടു പുതിയ സ്മാര്‍ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. യുണൈറ്റ് 4 ഉം യുണൈറ്റ് 4 പ്രോയും. ഇന്‍ഡസ് ഒഎസ് 2.0 കരുത്ത് പകരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട് ഫോണുകളാണ് ഇവ. ലോകത്തിലെ പ്രഥമ പ്രാദേശിക ഒഎസും ഇന്ത്യയിലെ രണ്ടാമത്തെ ഒഎസും ആണിത്.
ആദ്യമായി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന 300 ദശലക്ഷം പേരെയാണ് മൈക്രോമാക്‌സ് ലക്ഷ്യമിടുന്നത്. ഇന്ത്യ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയാണ്. എന്നാല്‍ ജനസംഖ്യയുടെ കേവലം 23 ശതമാനത്തിനു മാത്രമാണ് സ്മാര്‍ട് ഫോണ്‍ ഉള്ളതെന്ന് മൊബൈല്‍ ഡിവൈസസ് ആന്‍ഡ് ഇക്കോസിസ്റ്റം കണ്ടെത്തിയിരിക്കുന്നത്.
8 എംപി എഎഫ് പിന്‍ കാമറ, 5 എംപി എഫ്എഫ് മുന്‍കാമറ, 1 ഗെഹാഹെര്‍ട്‌സ് ക്വാഡ്‌കോര്‍, എംടി 6735പി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 1 ജിബി ഡിഡിആര്‍ 3 + 8 റാം, 64 വരെ വികസിപ്പിക്കാവുന്ന റോം, 2500 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് മാര്‍ഷ്മാല്ലോ 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ എന്നിവയാണ് യുണൈറ്റ് 4 ന്റെ ഘടകങ്ങള്‍. വില 6999 രൂപ.
യുണൈറ്റ് 4 പ്രോയില്‍ 8 എംപി പിന്‍കാമറ, 5 എംപി മുന്‍കാമറ, 1.3 ഗെഹാഹെര്‍ട്‌സ് ക്വാഡ്‌കോര്‍, എസ്‌സി 9832, 32 ജിബി വരെ വികസിപ്പിക്കാവുന്ന 2 ജിബി ഡിഡിആര്‍ 3 + 16 റാമും റോമും. 3900 എംഎഎച്ച് ബാറ്ററി, മാര്‍ഷ്മാലോയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ആന്‍ഡ്രോയ്ഡ് എല്‍, 5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേ, എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വില 7499 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."