HOME
DETAILS

ഘടികാരങ്ങള്‍ നിലയ്ക്കുന്നില്ല

  
backup
June 30 2016 | 12:06 PM

time

ആദ്യകാലം തൊട്ടേ സമയം പ്രപഞ്ചത്തിന്റെ ഭാഗമാണ്. സമയം ഗവേഷകര്‍ക്ക് ഇന്നും ഒരു സമസ്യതന്നെയാണ്. കാണാനോ സ്പര്‍ശിക്കാനോ കഴിയാതിരുന്നിട്ടും നമുക്കു സമയത്തെ അറിയാനാകുന്നുണ്ട്.

സമയമെന്തായി  

നിത്യജീവിതത്തില്‍ നാം കൂടുതലായി ഉപയോഗിച്ചു വരുന്ന ചോദ്യമാണിത്. എന്തിനാണ് നാം സമയം അറിയുന്നതെന്നു കൂട്ടുകാര്‍ ചിന്തിച്ചിട്ടുണ്ടോ?  സമയത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നത്. സ്‌കൂള്‍ ബെല്ലടിക്കുന്നത്. ഭക്ഷണം കഴിക്കുന്നത്. ഉറങ്ങുന്നത്. ഉണരുന്നത് എല്ലാം സമയബന്ധിതം തന്നെ.  സമയം മനുഷ്യര്‍ക്കു  മാത്രമാണോ ബാധകമാകുക? ഒരിക്കലും അല്ല. മൃഗങ്ങള്‍ക്കും അവരുടേതായ സമയമുണ്ട് . പ്രപഞ്ചത്തിലെ സസ്യജന്തുജാലങ്ങളുടെ ജനിതക ഘടനയിലെല്ലാം തന്നെ സൂക്ഷ്മമായ ജൈവക്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഋതുഭേദങ്ങള്‍ക്കനുസൃതമായി സസ്യങ്ങള്‍ പുഷ്പ്പിക്കുന്നതും പക്ഷികള്‍ ദേശാടനം നടത്തുന്നതും ഈ ജൈവ ക്ലോക്കിന്റെ പ്രവര്‍ത്തനഫലമായാണ്. മനുഷ്യര്‍ സമയമറിയാന്‍ കൃത്രിമ ക്ലോക്കുകളെ ആശ്രയിക്കുന്നു. എന്നാല്‍ മൃഗങ്ങളോ? അവര്‍ ഇപ്പോഴും ജൈവക്ലോക്കുകളെ ആശ്രയിച്ചു തന്നെ ജീവിക്കുന്നു.

ti

സമയം എന്ന മരീചിക  

കാലം എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന് നാം പറയാറില്ലേ. എന്നാല്‍ കാലം എങ്ങോട്ട് പോകുന്നെന്ന് ചിന്തിച്ചാല്‍ വ്യക്തമായ ഒരുത്തരമുണ്ടാവില്ല. നിശ്ചിതമായ ഒരു ഭൂതകാലത്തില്‍നിന്നും അനിശ്ചിതമായ ഭാവികാലത്തേക്കാണ് സമയം കടന്നു പോകുന്നത്. ഭൂതകാലത്തെ മാറ്റാനോ ഭാവി കാലത്തെ നിര്‍ണയിക്കാനോ സാധ്യമല്ല. ആദ്യകാലത്ത് സമയം ഒരു സങ്കല്‍പ്പമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ആധുനിക ശാസ്ത്രഗവേഷണങ്ങള്‍ സമയത്തെ ഒരു യാഥാര്‍ഥ്യമായി അംഗീകരിക്കുന്നുണ്ട്. ദിനരാത്രങ്ങളുടെ ക്രമമായ ആവര്‍ത്തനമാണ് സമയം എന്നു പറയാം. പതിനാറാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഗലീലിയോ ഗലീലി സമയത്തെ അടിസ്ഥാനമാക്കി  ചരിഞ്ഞ പ്രതലത്തിലൂടെ പന്ത് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങള്‍ സമയവുമായി ബന്ധപ്പെട്ട് ശാസ്ത്രം നടത്തിയ  ആദ്യ പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഇദ്ദേഹം തന്നെയാണ്  പെന്‍ഡുലത്തിന്റെ ദോലനസമയം തുല്യമാണെന്നു കണ്ടെത്തി പെന്‍ഡുലം ക്ലോക്കിന്റെ നിര്‍മാണത്തിലേക്കു വഴി തെളിയിച്ചത്.

?????????????


 പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക  

സമയത്തെക്കുറിച്ച് ശാസ്ത്രത്തിന് അവബോധം നല്‍കിയ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രശസ്തമാണ് ഐസക് ന്യൂട്ടന്റെ പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക. സംഭവങ്ങളേയും വസ്തുതകളേയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനാവശ്യമായ ഫണ്ടമെന്റല്‍ യൂനിറ്റുകളെ ന്യൂട്ടണ്‍ ഗ്രന്ഥത്തിലൂടെ പരിചയപ്പെടുത്തി. സമയം, പിണ്ഡം, നീളം എന്നിവയാണവ. സമയത്തെ അദ്ദേഹം അബ്‌സല്യൂട്ട് ടൈം, കോമണ്‍ ടൈം എന്നിങ്ങനെ വിഭജിച്ചു.  പ്രിന്‍സിപ്പിയ മാത്തമാറ്റിക്കയില്‍ ഐസക് ന്യൂട്ടണ്‍ പറയുന്നു: കേവലവും യാഥാര്‍ഥ്യവും ഗണിതപരവുമായ സമയം സ്വയം അതിന്റെ പ്രകൃതത്താല്‍ ബാഹ്യശക്തിയുടെ ഇടപെടലില്ലാതെ ഒരുപോലെ ഒഴുകുന്നു.
 
പ്ലാങ്ക് സമയം  

പ്രപഞ്ചമുണ്ടായത് ഒരു പ്ലാങ്ക് സമയത്തിനു ശേഷമാണെന്നാണ് ശാസ്ത്രത്തിന്റെ നിരീക്ഷണം. ഭൗതിക ശാസ്ത്രത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് പ്ലാങ്ക് സമയം. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാക്‌സ് പ്ലാങ്കിന്റെ പേരില്‍നിന്നാണ് വാക്കിന്റെ ഉത്ഭവം.  

 പ്രാദേശിക സമയം  

സൂര്യന്റെ ഉച്ചനിലയെ അടിസ്ഥാനമാക്കിയാണ് പ്രാദേശിക സമയം കണക്കാക്കുന്നത്. ഒരു സ്ഥലത്തെ രേഖാംശരേഖ (ഉച്ച രേഖയിലായിരിക്കുമ്പോള്‍) സൂര്യന്‍ മറികടക്കുമ്പോഴാണ് പ്രസ്തുത പ്രദേശത്ത് മധ്യാഹ്നം(ഉച്ച) എന്നു കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ രേഖാംശ രേഖകള്‍ക്കനുസൃതമായി പ്രാദേശിക സമയവും മാറുന്നു.  

 

greenwich-mean-time

ഗ്രെനിച്ച് സമയം  

അന്താരാഷ്ട്ര ആവശ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന സമയമാണ് ഗ്രീനിച്ച് അഥവാ ഗ്രെനിച്ച് സമയം. ഈ സമയത്തെ അടിസ്ഥാനമാക്കിയാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള സമയം കണക്കാക്കുന്നത്. പൂജ്യം ഡിഗ്രി രേഖാംശ രേഖയാണ് ഗ്രെനിച്ച് രേഖ. ഇംഗ്ലണ്ടിലെ ഗ്രെനിച്ച് എന്ന സ്ഥലത്തിലൂടെ കടന്നു പോകുന്നതിനാലാണ് ഈ സമയരേഖയ്ക്ക് ഗ്രെനിച്ച് രേഖ എന്നു പറയുന്നത്. രേഖയിലൂടെ കടന്നു പോകുന്ന പ്രദേശിക സമയമാണ് ഗ്രെനിച്ച് സമയം.  1675ല്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന ചാള്‍സ് രണ്ടാമന്‍ രാജാവ് ഗ്രെനിച്ചില്‍ ഒരു നക്ഷത്ര ബംഗ്ലാവ്  സ്ഥാപിക്കുകയുണ്ടായി. ബംഗ്ലാവില്‍ ലണ്ടന്‍ നിവാസികള്‍ക്ക് കൃത്യസമയം കണക്കാക്കാനായി രണ്ട് ക്ലോക്കുകളും ഒരുക്കിയിരുന്നു. ഈ ക്ലോക്കിലെ സമയത്തെ അടിസ്ഥാനമാക്കിയാണ് സമുദ്രവ്യാപാര രംഗത്തും ലണ്ടന്‍ പ്രവിശ്യയിലും സമയം കണക്കാക്കിയിരുന്നത്. കാലക്രമേണ കൃത്യസമയം കണക്കാക്കുന്ന ഈ ക്ലോക്കുകള്‍ ലോകപ്രശസ്തമായി. 1884ലെ അന്താരാഷ്ട്ര മെറിഡിയന്‍ സമ്മേളനത്തില്‍ ഗ്രെനിച്ച് സമയം അന്താരാഷ്ട്ര ശരാശരി സമയമായി അംഗീകരിച്ചു. അതോടൊപ്പം ഗ്രെനിച്ച് രേഖയെ പൂജ്യം ഡിഗ്രി അക്ഷാംശ രേഖയായും കണക്കാക്കിത്തുടങ്ങി.  

സ്റ്റാന്‍ഡേര്‍ഡ് സമയം  

രേഖാംശത്തില്‍ വ്യത്യാസം വരുന്നതിനനുസരിച്ചു പ്രാദേശിക സമയത്തില്‍ മാറ്റം വരുമെന്ന് പറഞ്ഞല്ലോ. എന്നാല്‍ അനേകം രേഖാംശങ്ങള്‍ ഉള്‍പ്പെട്ട ഒരു രാജ്യത്തിലെ വ്യത്യസ്തമായ സമയമേഖല ആശയക്കുഴപ്പങ്ങള്‍ക്കു കാരണമാകും. ഓരോ ഡിഗ്രി രേഖാംശം മാറുമ്പോഴും ഏകദേശം നാലു മിനുട്ടിന്റെ വ്യത്യാസം അനുഭവപ്പെടുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് രാജ്യത്തിന്റെ കേന്ദ്രഭാഗത്തുകൂടി കടന്നു പോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി കണക്കാക്കിയാണ് ആ രേഖാംശത്തിലെ പ്രാദേശിക സമയം രാജ്യത്തിലെ പൊതുസമയമായി കണക്കാക്കുന്നത്. എന്നാല്‍ വിസ്തൃതി കൂടിയ രാജ്യങ്ങളില്‍ പലപ്പോഴും ഈ പരിഹാരം അനുയോജ്യമല്ല. അതിനാല്‍ തന്നെ ഒന്നിലധികം രേഖാംശങ്ങള്‍ അടങ്ങിയ രാജ്യത്ത് ഓരോ രേഖാംശത്തിനും ഒരു സ്റ്റാന്‍ഡേര്‍ഡ് സമയം എന്ന രീതിയില്‍ കണക്കാക്കുന്നു.  

albert
സമയം ആപേക്ഷികമാകുമ്പോള്‍  

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിനെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തം ലോകപ്രശസ്തമാണ്. ഐന്‍സ്റ്റീന്‍ ഈ സിദ്ധാന്തത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തുകയുണ്ടായി. ഉദാഹരണത്തിന് ഇരട്ട സഹോദരന്‍മാരില്‍ ഒരാളെ  പ്രകാശ വേഗതയോടടുത്ത ഒരു വാഹനത്തില്‍ നാം നാല്‍പ്പത് പ്രകാശവര്‍ഷം ദൂരെയുള്ള ഏതെങ്കിലും നക്ഷത്രത്തിലേക്ക് യാത്ര അയച്ചെന്ന് കരുതുക. ഇരട്ടകളില്‍ രണ്ടാമനെ ഭൂമിയിലും നിര്‍ത്തുക. നക്ഷത്രത്തിലേക്കു യാത്ര പോയ സഹോദരന്‍ തിരികെ വരുമ്പോള്‍ ഭൂമിയില്‍ അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കും. ബാല്യകാലത്താണ് യാത്രയെങ്കില്‍ യാത്രപോയ സഹോദരന് ഇപ്പോഴും ബാല്യവും ഭൂമിയില്‍ നില്‍ക്കുന്ന സഹോദരന് വാര്‍ദ്ധക്യവുമായിരിക്കും. കേള്‍ക്കുമ്പോള്‍ വിരോധാഭാസം എന്ന് തോന്നാമെങ്കിലും ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഈ കാര്യം യാഥാര്‍ഥ്യങ്ങളില്‍പ്പെട്ടതാണ്.

 

Hanging pocket watch


സമയം പിന്നോട്ട്?  

സമയമെന്നാല്‍ ക്ലോക്കിലെ സെക്കന്റ് സൂചിയുടെ ചലനമാണെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ ക്ലോക്കുകള്‍ ഇല്ലെങ്കിലും സമയം കടന്നു പോകില്ലേ. മുന്നോട്ടാണ് സമയം കടന്നു പോകുന്നതെന്നു നാം പഠിച്ചു എന്നാല്‍ സമയം പിന്നോട്ട് പോകുമോ. ഒരിക്കലും ഇല്ലെന്നാണ് ഗവേഷകരുടെ വാദം. എച്ച്.ജി.വെല്‍സിന്റെ ടൈം മെഷീന്‍ എന്ന നോവല്‍ കൂട്ടുകാര്‍ വായിച്ചിട്ടുണ്ടോ ഈ നോവലില്‍ കാലത്തെ പിറകോട്ട് സഞ്ചരിക്കാന്‍ സഹായിക്കുന്ന യന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.  

മാനസിക സമയം  

ചില സന്ദര്‍ഭങ്ങളില്‍ സമയത്തിന്റെ ഒഴുക്ക് ഏറിയും കുറഞ്ഞുമിരിക്കും. നമുക്ക് പ്രിയകരമായ കാര്യത്തിലൂടെ കടന്നുപോകുമ്പോള്‍ സമയം പോയതു നാം അറിയാറില്ല. എന്നാല്‍ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ സമയം ഇഴഞ്ഞു നീങ്ങുന്നതായാണ് നമുക്ക് അനുഭവപ്പെടുക.  

സ്ഥലവും ചലനവും  

സമയത്തെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ് സ്ഥലവും ചലനവും. ചലനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സമയത്തെ കണക്കാക്കാനാകൂ എന്നതാണ് ഗവേഷകരുടെ അഭിപ്രായം. പ്രപഞ്ചവും മനുഷ്യരുമെല്ലാം ചലനാവസ്ഥയിലാണ്. ഭൂമി സ്വന്തം അച്ചുതണ്ടില്‍ നക്ഷത്രങ്ങള്‍ക്ക് ആപേക്ഷികമായി മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗതയില്‍ ചലിക്കുന്നു. ഇനി സൂര്യനു ചുറ്റുമുള്ള ഭ്രമണപഥത്തിലാണെങ്കില്‍ ഭൂമിയുടെ ചലനവേഗം മണിക്കൂറില്‍ ഒരു ലക്ഷം കിലോമീറ്ററാണ്. അപ്പോള്‍ വ്യത്യസ്തമായ ചലനവേഗം സമയത്തേയും സ്വാധീനിക്കും. ഒരു വസ്തുവിന് നിലനില്‍ക്കാന്‍ ആവശ്യമായ ഇടമാണ് സ്ഥലം. സ്ഥലങ്ങള്‍ തമ്മിലുള്ള അകലം സമയത്തേയും സ്വാധീനിക്കും.  ഭാവിയില്ലാത്ത പ്രപഞ്ചം  നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഭൂതകാലമാണ് നാം ഇപ്പോള്‍ കാണുന്നത്. ആകാശത്ത് കാണുന്ന നക്ഷത്രങ്ങളും സംഭവ വികാസങ്ങളും നാം വര്‍ത്തമാനമെന്നു കരുതുന്നുണ്ടെങ്കില്‍ അത് പ്രപഞ്ചത്തെ സംഭവിച്ചിടത്തോളും സംഭവിച്ചു കഴിഞ്ഞ ഭൂതകാലമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദയം കൊണ്ട നക്ഷത്രങ്ങളെയും സംഭവങ്ങളെയുമാണ് നാം കാണുന്നത്്. യഥാര്‍ഥത്തില്‍ ആ നക്ഷത്രമോ സംഭവമോ പ്രപഞ്ചത്തിന്റെ വര്‍ത്തമാന കാലത്ത് അവിടെ നിലനില്‍ക്കുന്നില്ല. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ ഭാവി കാലം യഥാര്‍ഥത്തില്‍ എപ്പഴോ സംഭവിച്ചുകഴിഞ്ഞെന്ന് സാരം.

sunset
സൂര്യോദയം കണ്ടവര്‍ ഭൂമിയിലില്ല  

സൂര്യോദയം ആദ്യം കാണുന്നവര്‍ ആരാണ്. ചോദ്യം പലരേയും കുഴപ്പിക്കും. ഇന്ത്യയിലാണെങ്കില്‍ ആദ്യം സൂര്യോദയം കാണുന്നവര്‍ അരുണാചല്‍ പ്രദേശിലുള്ളവരാണെന്ന് ചിലര്‍ പറയും എന്നാല്‍ ഗവേഷകര്‍ പറയുന്നത് ഭൂമിയില്‍ സൂര്യോദയം കണ്ടവര്‍ ആരുമില്ലെന്നാണ്. കാരണം സൂര്യോദയം സംഭവിച്ച് മിനുട്ടുകള്‍ കഴിഞ്ഞാണ് സൂര്യപ്രകാശം ഭൂമിയിലെത്തുന്നത്. പ്രസ്തുത പ്രകാശം സൂര്യനില്‍നിന്നു ഭൂമിയിലെത്തിയാല്‍ നാം കാണുന്നത് യഥാര്‍ഥത്തില്‍ സൂര്യോദയത്തിന്റെ ഭൂതകാലമാണ്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago