HOME
DETAILS
MAL
അഭിഭാഷകര്‍ നിരാഹാര സമരം നടത്തി
backup
March 27 2017 | 18:03 PM
ഗൂഡല്ലൂര്‍: സബ് കോടതി അഭിഭാഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗൂഡല്ലൂര്‍ ഗാന്ധി മൈതാനിയില്‍ നിരാഹാര സമരം നടത്തി. ഗൂഡല്ലൂരില്‍ സബ് കോടതി കൊണ്ടുവരികയെന്ന ആവശ്യവുമായാണ് അഭിഭാഷകര്‍ നിരാഹാരമിരുന്നത്. കോടതി ഇല്ലാത്തതിനാല്‍ ഗൂഡല്ലൂരിലെയും പന്തല്ലൂരിലെയും ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളില്‍ നിന്നും വിധിപറഞ്ഞ കേസുകള്‍ക്ക് അപ്പീല്‍ പോകാനാവാത്ത അവസ്ഥയാണ്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് ഊട്ടിയില്‍ എത്തിപ്പെടുകയെന്നത് ഒരു ദിവസത്തെ ജോലിയാണ്. സമരം എ.സി ചാക്കോ ഉദ്ഘാടനം ചെയ്തു. മാത്യു തോമസ് അധ്യക്ഷനായി. ജയശീലന്‍, കെ.ജെ സുരേഷ്, ജയ ജോസഫ്, മുരുകന്, മലൈച്ചാമി, കോശി ബേബി, ചന്ദ്രമോഹന് പങ്കെടുത്തു. പരശുരാമന് സ്വാഗതവും ജേക്കബ് മാത്യൂ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."