അല്‍ ഇത്തിഹാദ് ഫുട്‌ബോള്‍ സമ്മര്‍ ക്യാംപ്
കല്‍പ്പറ്റ: അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ഇത്തിഹാദ് ഫുട്‌ബോള്‍ ക്ലബിന്റെ സമ്മര്‍ കോച്ചിങ് ക്യാംപ് വയനാട്ടിലെ വിവിധയിടങ്ങളില്‍ നടക്കുമെന്ന് ക്ലബ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 13, 16, 18 വിഭാഗങ്ങളിലായാണ് ക്യാംപ് നടക്കുന്നത്.
ക്യാംപില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഐലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍-ഇത്തിഹാദിനായി ബൂട്ടുകെട്ടാന്‍ അവസരവും ലഭിക്കും.
1-1-1997നും 31-12-2012നുമിടിയില്‍ ജനിച്ചവര്‍ക്കാണ് ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രണ്ട് മാസത്തെ ക്യാംപിന് 2000 രൂപ ഫീസായി ഈടാക്കും.
കോച്ചിങ് ക്യാംപില്‍ പങ്കെടുക്കാനുള്ള കിറ്റടക്കമുള്ളവ ക്ലബ് വിതരണം ചെയ്യും. താല്‍പര്യമുള്ള കുട്ടികളോ അവരുടെ രക്ഷിതാക്കളോ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് കുട്ടികളുടെ രജിസ്‌ട്രേഷന്‍ നടത്തണമെന്നും അധികൃതര്‍ അറിയിച്ചു.
പുല്‍പ്പള്ളി (9605861168), പനമരം (9995068505), സുല്‍ത്താന്‍ ബത്തേരി (9961475541), കല്‍പ്പറ്റ(7795233132), മാനന്തവാടി (9947332641), പെരുന്തട്ട (9605848291), കമ്പളക്കാട് (7560987076), കാക്കവയല്‍ (954447729), കാവുമന്ദംപിണങ്ങോട് (8848413562), അച്ചൂര്‍ (8138924275).
മാര്‍ച്ച് 31നുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കോച്ചിങ് ഹെഡ് ഷഫീഖ് ഹസന്‍, കോഡിനേറ്റര്‍മാരായ പി.കെ ഖാലിദ്, കെ ഷംസുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."