HOME
DETAILS

പനമരം കൊറ്റില്ലം സംരക്ഷണത്തിന് പദ്ധതി ഒരുങ്ങുന്നു

  
backup
March 27 2017 | 18:03 PM

%e0%b4%aa%e0%b4%a8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b5%8a%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3


പനമരം: അരിവാള്‍ കൊക്കിന്റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രമായ പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണത്തിന് സാധ്യത തെളിയുന്നു. പനമരം ഗ്രാമപ്പഞ്ചായത്ത് 2017-18 ലെ ബജറ്റില്‍ തുക വകയിരുത്തിയതാണ് കൊറ്റില്ലത്തിന്റെ കാര്യക്ഷമവും ശാസ്ത്രീയവുമായ സംരക്ഷണത്തിന് കളമൊരുക്കുന്നത്. പരിസ്ഥിതി രംഗത്തുള്ളവരുടെയടക്കം അഭിപ്രായം തേടി കൊറ്റില്ലം സംരക്ഷണ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ആലോചനയെന്ന് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് പറഞ്ഞു. കൊറ്റില്ലവും പരിസരവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
മലബാറിലെ പ്രധാനപ്പെട്ട കൊറ്റില്ലങ്ങളില്‍ ഒന്നാണ് പനമരത്തേത്. പുഴക്ക് നടുവില്‍ പ്രകൃതി രൂപപ്പെടുത്തിയ ഒരു ഏക്കറോളം വരുന്ന രണ്ട് തുരുത്തുകളാണ് പക്ഷികളുടെ താവളം. അരിവാള്‍ക്കൊക്കന്‍, പാതിരാക്കൊക്ക്, കാലിക്കൊക്ക്, കുളക്കൊക്ക്, ഇടക്കൊക്ക്, ചാരക്കൊക്ക്, വലിയ വെള്ളരിക്കൊക്ക്, ചെറുമുണ്ടി, നീര്‍ക്കാക്ക തുടങ്ങിയവയാണ് തുരുത്തിലെ പതിവ് അതിഥികള്‍. എല്ലാ വര്‍ഷവും മെയ് അവസാനത്തോടെ എത്തുന്ന ഇവ കൂടൊരുക്കി വംശവര്‍ധന നടത്തി ഒക്‌ടോബര്‍ അവസാനത്തോടെയാണ് മടങ്ങുന്നത്.
ഏതാനും വര്‍ഷങ്ങളായി കൊറ്റില്ലത്തില്‍ എത്തുന്ന ദേശാടനക്കിളികളുടെ എണ്ണം കുറയുകയാണ്. അഞ്ച് വര്‍ഷം മുമ്പത്തേതിനെ അപേക്ഷിച്ച് കഴിഞ്ഞ സീസണില്‍ എത്തിയ പക്ഷികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം കുറവാണ് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും കണക്കാക്കിയത്. ചാരക്കൊക്ക്, ഇടക്കൊക്ക്, അരിവാള്‍ക്കൊക്കന്‍, വലിയ വെള്ളരിക്കൊക്ക് എന്നിവയുടെ എണ്ണത്തിലാണ് കാര്യമായ കുറവുണ്ടായത്.
പനമരം പുഴയോരത്തും കൊറ്റില്ലം സ്ഥിതിചെയ്യുന്ന തുരുത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍ ഉണങ്ങി നശിച്ചതോടെയാണ് ദേശാടനകിളികളുടെ എണ്ണം കുറഞ്ഞതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള പനമരം കൊറ്റില്ലത്തിന്റെ സംരക്ഷണത്തില്‍ കാര്യമായ നടപടികളെടുത്തിരുന്നില്ല. കാരാപ്പുഴ, വള്ളിയൂര്‍കാവ്, ആറാട്ടുതറ, കോട്ടത്തറ, പനമരം തുടങ്ങിയ ഇടങ്ങളിലായിലായി ചെറുതും വലുതുമായ 15 കൊറ്റില്ലങ്ങളാണ് 1980കളില്‍ വയനാട്ടില്‍ ഉണ്ടായിരുന്നത്. നിലവില്‍ പനമരത്തും കോട്ടത്തറയിലും മാത്രമാണ് കൊറ്റില്ലങ്ങള്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  19 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago