സന്തോഷ് ട്രോഫി ടീം അംഗം പി.സി അനുരാഗിന് വീടൊരുങ്ങി
മറ്റത്തൂര്‍: കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം അംഗം പി.സി അനുരാഗിന് വീടൊരുങ്ങി. മറ്റത്തൂര്‍ പഞ്ചായത്ത് ഇത്തൂപ്പാടത്ത് കനാല്‍ പുറമ്പോക്കില്‍ ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ വീട്ടിലായിരുന്നു അനുരാഗും കുടുംബവും താമസിച്ചിരുന്നത്. ഈ ദയനീയാവസ്ഥ നേരില്‍ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് അനുരാഗിന് താമസയോഗ്യമായ വീട് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.
ജില്ലാ കമ്മിറ്റി മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ പണിതീര്‍ത്തു കൊടുത്ത വീട്ടിലാണു ഇപ്പോള്‍ അനുരാഗും കുടുംബവും താമസിക്കുന്നത്. സെക്രട്ടറി കെ. രാധാകൃഷ്ണന് ഇന്നലെ അനുരാഗിന്റെ വീട് സന്ദര്‍ശിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ രാമചന്ദ്രന്, കൊടകര ഏരിയ സെക്രട്ടറി ടി.എ രാമകൃഷ്ണന്, ജില്ലാ കമ്മിറ്റി അംഗം പി.കെ ശിവരാമന് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."