സംസ്ഥാനത്തെ ആദ്യ സുസ്ഥിര വാണിജ്യ വ്യവസായ ഗ്രാമത്തിന് വടക്കാഞ്ചേരി തെക്കുംകരയില്‍ തുടക്കം
വടക്കാഞ്ചേരി: സര്‍ക്കാരിന്റെ കീഴിലുള്ള ഓരോ വകുപ്പുകളും ഓരോ സാമ്രാജ്യങ്ങളായി മാറുന്ന അവസ്ഥയ്ക്കു പരിഹാരം കണ്ടാല്‍ മാത്രമെ നാടിന് വികസന മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂവെന്ന് മന്ത്രി എ.സി മൊയ്തീന്‍. തെക്കുംകര പഞ്ചായത്ത് സുസ്ഥിര വ്യവസായഗ്രാമമായി പ്രഖ്യാപിയ്ക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വകുപ്പുകള്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താല്‍ നാട്ടില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും. കേരളത്തില്‍ ആദ്യമായി വ്യവസായഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. പദ്ധതി വിജയപ്പിച്ചാല്‍ സംസ്ഥാന മൊട്ടുക്ക് മച്ചാട് മോഡല്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വസ്ത്ര ഗ്രാമം യൂനിറ്റുകളിലേക്കുള്ള ആദ്യ ഓര്‍ഡര്‍ ജില്ലാ കലക്ടര്‍ ഡോ. എ. കൗശികന്‍ സ്വീകരിച്ചു. എല്ലാവര്‍ക്കും സ്വയം തൊഴിലും സാമ്പത്തിക ഭദ്രതയും ലക്ഷ്യംവച്ച് പഞ്ചായത്തിന്റെയും സംസ്ഥാന വ്യവസായ വകുപ്പിനേയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനായി. ഡോ. പി.കെ ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടര്‍ ഡോ. എം. കൗശികന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, സി.വി സുനില്‍കുമാര്‍, എ.കെ സുരേന്ദ്രന്‍, എം. ഗിരിജാദേവി, ഇ.എന്‍ ശശി, കെ. പുഷ്പലത, സുജാത ശ്രീനിവാസന്‍, പി.ജെ രാജു, രാജീവന്‍ തടത്തില്‍, ബീന ജോണ്‍സണ്‍, രേണുകുമാര്‍, കെ.എന്‍ രാജന്‍, ബീന കുരിയന്‍, എം.പി നാരായണന്‍കുട്ടി , ടി.വി സുനില്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, രാജേഷ് സംസാരിച്ചു.
പഞ്ചായത്തിലെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അവയെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. കേന്ദ്ര-സംസ്ഥാന വിഷ്‌കൃത പദ്ധതികളും ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളുടെ പദ്ധതികളും, സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇതിന് മുന്നോടിയായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ പ്രസന്റേഷനും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."