മൂത്തേടത്തുകാരുടെ ഉറക്കംകെടുത്തി 'ചക്കക്കൊതിയന്‍' കൊമ്പന്‍!
കരുളായി: ചക്ക പഴുത്തുതുടങ്ങിയതോടെ ചക്കക്കൊതിയനായ ഒറ്റക്കൊമ്പന്‍ ചക്കതേടി കാടിറങ്ങി. ഇതോടെ മൂത്തേടത്തുകാരുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ കാലമാകുമ്പോള്‍ നാട്ടിന്‍പുറത്തെത്തി പരാക്രമം നടത്തുന്ന ആന ജനങ്ങളെ ഭീതിയിലാക്കുകയാണ്.
പതിവു തെറ്റാതെ ഈ വര്‍ഷവും കൊമ്പന്‍ നാട്ടിലെത്തിയിട്ടുണ്ട്. മൂന്നു ദിവസമായി മൂത്തേടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചക്ക തേടിയെത്തുകയും ഭീതി പരത്തുകയും ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടോടെ തീക്കടി കോളനിയിലെത്തിയ ആന ഇവിടെ താമസിക്കുന്ന ശാരദയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയും പാത്രങ്ങള്‍ ചവിട്ടി നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നു നാട്ടുകാര്‍ ചേര്‍ന്നു വനത്തിലേക്കു തിരിച്ചയച്ചെങ്കിലും ഒന്‍പതോടെ വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലി തകര്‍ത്തു ചു@പറമ്പില്‍ ജശ്രീയുടെ വീട്ടുമുറ്റത്തെത്തുകയും ചക്ക പറിച്ചു ഭക്ഷിക്കുകയും പൈപ്പ് കംമ്പോസ്റ്റിന്റെ പൈപ്പുകള്‍ നശിപ്പിക്കുകയും ചെയ്തു. വനപാലകരെത്തി വീ@ും ആനയെ തുരത്തിയെങ്കിലും അര്‍ധരാത്രി ഒന്നോടെ കല്‍ക്കുളത്തുള്ള പടുക്ക ഫോറസ്റ്റ് സ്റ്റേഷന്റെ ചുറ്റുമുള്ള സോളാര്‍ വേലി നശിപ്പിച്ചു ചുറ്റുമതില്‍ തകര്‍ത്ത ആന, സ്റ്റേഷന്‍ കേമ്പൗ@ിന്റെ അകത്തുകയറി ജനല്‍ ചില്ലും തകര്‍ത്താണ് പിന്തിരിഞ്ഞത്.
ഇതിനിടെ നിലമ്പൂരില്‍നിന്ന് ആര്‍.ആര്‍.ടി ജീവനക്കാരെത്തി ആനയെ കാട്ടിലേക്കുതന്നെ മടക്കിയെങ്കിലും വീ@ുമെത്തിയ കൊമ്പന്‍ കല്‍ക്കുളത്തു ചുറ്റിനടന്നു ചക്ക പറിച്ച് ഭക്ഷിച്ച് പുലര്‍ച്ചെയാണ് മടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച ബാലങ്കുളം മേഖലയിലും വെള്ളിയാഴ്ച ചീനിക്കുന്ന് മേഖലയിലും ഈ കൊമ്പന്‍ എത്തിയിരുന്നു.
ആനയെത്തുന്ന ഭാഗങ്ങളായ ബാലങ്കുളത്തും പൂളക്കപാറയിലും ട്രഞ്ചും മതിലും നിര്‍മിക്കാന്‍ ഫ@് പാസായിട്ടു@െന്നും പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും കരുളായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ രാഗേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."