HOME
DETAILS

ഇന്ത്യന്‍ കോഫീ ഹൗസിനെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ കുടിലതന്ത്രത്തെ ചെറുത്തുതോല്‍പ്പിക്കും: മുസ്‌ലിംലീഗ്

  
backup
March 27 2017 | 19:03 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%ab%e0%b5%80-%e0%b4%b9%e0%b5%97%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%95


തൃശൂര്‍: തൊഴിലാളികളുടെ പൂര്‍ണ ഉടമസ്ഥതയിലും നേതൃത്വത്തിലും മഹാനായ എ.കെ.ജി തൊഴിലാളിവര്‍ഗത്തിനും രാജ്യത്തിനും മാതൃകയായ രീതിയില്‍ സ്ഥാപിച്ച  ഇന്ത്യന്‍ കോഫീ ഹൗസിനെ തകര്‍ക്കാനുള്ള സി.പി.എമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും കുടിലതന്ത്രത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് ആവശ്യപ്പെട്ടു. നിലവിലെ ഭരണസമിതി കാലാവധി കഴിയും മുന്‍പേ പിരിട്ടുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ത്യന്‍ കോഫീ ഹൗസ് വര്‍ക്കേഴ്‌സ് എംപ്‌ളോയീസ് യൂണിയന്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധപത്യ രീതിയില്‍ അധികാരമേറ്റ സഹകരണ സംഘങ്ങളെ ഭരണസ്വാധീനവും പൊലിസിനെയും ഉപയോഗപ്പെടുത്തി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ ശക്തികളുടെ പൂര്‍ണമായ പിന്തുണ ഉണ്ടാകുമെന്ന് സി.എച്ച് റഷീദ് പറഞ്ഞു. മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ പിന്തുണയുള്ള കോഫീഹൗസിനെ തകര്‍ക്കുക വഴി എ.കെ.ജി സ്വപ്നം കണ്ട തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കോഫീ ഹൗസിനെ തകര്‍ക്കുകയാണ് സി.പി.എം ചെയ്യുന്നത്. രാജ്യത്തിന് തന്നെ മാതൃകയായ രീതിയില്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും പൂര്‍ണമായും തൊഴിലാളികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ മാതൃകാ സ്ഥാപനത്തെ തകര്‍ക്കാന്‍ എന്തു ഹീനപ്രവര്‍ത്തിയും ചെയ്യാന്‍ മടയില്ലെന്നാണ് സമീപകാല സി.പി.എം പ്രവര്‍ത്തികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതിനെതിരെ ജനാധിപത്യശക്തികളുടെയും തൊഴിലാളികളുടെയും ശക്തമായ പ്രതിഷേധനിര ഉയര്‍ന്നുവന്നിട്ടുള്ളത് മാതൃകാപരമാണ്. വിജയംവരെയുള്ള ഈ ഒരുമിച്ചുള്ള പോരാട്ടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും സി.എച്ച് റഷീദ് വ്യക്തമാക്കി. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എം.എ റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ അഷറഫലി, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി. അബ്ദുദ്ദി ഹാജി, മുസ്‌ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സി. സുല്‍ത്താന്‍ ബാബു, വൈസ് പ്രസിഡന്റ് സക്കരിയ പള്ളത്തേടത്ത്, ടി.എ അന്‍വര്‍, കെ.എ റസാഖ്, ബഷീര്‍ കൂര്‍ക്കഞ്ചേരി, കെ.എ നവാബ്, നൗഷാദ് അഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  7 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  7 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  8 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  8 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  8 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  8 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  9 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  9 hours ago