തീരസംരക്ഷണ സേനയുടെ പുതിയ ഇന്റര്‍സെപ്റ്റര്‍ ബോട്ട് വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു
കോവളം: ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ പുതിയ ഇന്റര്‍ സെപ്റ്റര്‍ ബോട്ട് സി. 162 കമ്മിഷന്‍ ചെയ്യുന്നതിനായി വിഴിഞ്ഞം തീരത്ത് നങ്കൂരമിട്ടു.
കൊച്ചിയില്‍ നിന്നുള്ള സൈനികരുമായി സി. 421 എന്ന ചെറു കപ്പലിന്റെ അകമ്പടിയോടെയാണ് ഇന്നലെ ഉച്ചക്ക് ശേഷം ബോട്ട് വിഴിഞ്ഞം തുറമുഖത്തെ പുതിയ വാര്‍ഫില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ നടക്കുന്ന പ്രൗഡഗംഭിരമായ ചടങ്ങിന്‌ശേഷം ബോട്ട് തീര സുരക്ഷയുടെ ചുമതലയേല്‍ക്കും.
തീരസംരക്ഷണ സേനയിലെയും സംസ്ഥാനത്തെ വിവിധാ സുരക്ഷാ സേനകളിലെയും ഉന്നതരും ചടങ്ങില്‍ പങ്കെടുക്കും. ഈ ഇന്റര്‍ സെപ്റ്റര്‍ ബോട്ട് കമ്മിഷനിങിന് ശേഷം കൊച്ചിയിലേക്ക് തന്നെ തിരിച്ച് പോകുമെന്നും വിഴിഞ്ഞം തീരത്തെ സുരക്ഷക്കായി മറ്റൊരു ബോട്ട് ഉടന്‍ എത്തുമെന്നാണ് അറിയുന്നത്. അതു വരെ നിലവിലുള്ള സി.
427 ന് തന്നെയാകും വിഴിഞ്ഞം തീരത്തിന്റെ സൂരക്ഷാ ചുമതല. മുന്‍പ് വിഴിഞ്ഞത്ത് കമ്മിഷന്‍ ചെയ്ത തീരസംരക്ഷണ സേനയുടെ സി .407 എന്ന ചെറു പടക്കപ്പലിന് ഗോവന്‍ തീരത്തിന്റെ സംരക്ഷണ ചുമതലയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."