മാള ടൗണിലെ പുരാവസ്തുക്കള്‍ സ്വകാര്യ വ്യക്തി നശിപ്പിച്ചു
മാള: മാള ടൗണില്‍ യഹൂദ സിനഗോഗിന് മുന്നിലായി കണ്ടെത്തിയ പുരാവസ്തുക്കള്‍ സ്വകാര്യ വ്യക്തി ഇടിച്ചു നശിപ്പിച്ചു. സിനഗോഗിന്റെ സ്ഥലം കൈയ്യേറി നിര്‍മ്മിച്ച കടമുറിക്കുള്ളിലാണ് സിനഗോഗിലേക്കുള്ള കവാടവും മറ്റും അടുത്തയിടെ കണ്ടെത്തിയത്. ഇവയെല്ലാമാണ് അവധിദിനത്തിന്റെ മറവില്‍ പണിക്കാരെ നിര്‍ത്തി സ്വകാര്യ വ്യക്തി ഇന്നലെ ഇടിച്ചു നിരത്തിയത്. ഇതറിഞ്ഞെത്തിയ പത്ര റിപ്പോര്‍ട്ടര്‍ സലിം എരവത്തൂരിനെ സ്വകാര്യ വ്യക്തി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരനോട് കാര്യങ്ങള്‍ പറഞ്ഞെങ്കിലും ബന്ധപ്പെട്ടവരോ പൊലിസോ തിരിഞ്ഞ് നോക്കാതിരുന്നത് സ്വകാര്യ വ്യക്തിക്ക് തടസ്സം കൂടാതെ അവശേഷിപ്പുകള്‍ നശിപ്പിക്കാന്‍ അവസരമൊരുക്കി. ഭരണക്കാരും പുരാവസ്തു സംരക്ഷണക്കാരും മറ്റും തിരിഞ്ഞ് നോക്കാതിരുന്നതിന് കാരണം സ്വകാര്യ വ്യക്തിയുടെ ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."