അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതായി പരാതി
കൊടുങ്ങല്ലൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്നും അഞ്ച് ദിവസത്തിനുള്ളില്‍ മുപ്പത്തിയാറ് തവണയായി അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ചതായി അക്കൗണ്ട് ഉടമ കൊടുങ്ങല്ലൂര്‍ പൊലിസില്‍ പരാതി നല്കി. മേത്തല വലിയപണിക്കന്‍തുരുത്ത് ചെമുണ്ടപറമ്പില് അജേഷ് ആണ് കൊടുങ്ങല്ലൂര്‍ ഇന്ത്യുസിന്ഡ് ബാങ്കിന്റെ എ.ടി.എം ല്‍ നിന്നും 60207 രൂപ നഷ്ടപ്പെട്ടതായി പരാതി നല്‍കിയത്.
മാര്‍ച്ച് 5 മുതല്‍ 11 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് പണം പിന്‍വലിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ വ്യാജ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മറ്റാരോ ആണ് പണം എടുത്തിരിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞത്.
സാധാരണ പണം പിന്‍വലിക്കുമ്പോള്‍ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് അറിയിപ്പ് വരാറുണ്ടായിരുന്നു. എന്നാല്‍ ഈ പണം പിന്‍വലിച്ചപ്പോള്‍ ഒരുതവണ പോലും അറിയിപ്പ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പണം നഷ്ടപ്പെട്ട വിവരം അറിയാന്‍ കാലതാമസം വന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."