പൂട്ടികിടന്ന വീട് കുത്തിത്തുറന്ന് 10 പവനും 13,000 രൂപയും കവര്‍ന്നു
വെള്ളറട: പൂട്ടികിടന്ന വീട്ടില്‍ കവര്‍ച്ച 10 പവനും 13,000 രൂപയും കവര്‍ന്നു. ഫിങ്കര്‍ പ്രിന്റും ഡോഗ്‌സക്വഡും തെളിവെടുപ്പ് നടത്തി. ചുരുളി അഞ്ചുഭവനില്‍ മോഹനന്‍ നായരുടെ വീട്ടിലാണ് കവര്‍ച്ചനടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
മോഹനന്‍ നായരും ഭാര്യയും കഴിഞ്ഞ ദിവസം രാത്രി ബന്ധുവിന്റെ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. വീടിന്റ പുറക് വശത്തെ കതക് കമ്പിപ്പാരക്ക് ഇടിച്ച് തുറന്നശേഷമാണ് മോഷ്ടാക്കള്‍ ഉള്ളില്‍കടന്നത്. ബഡ്‌റൂമിന്റ കതക് തകര്‍ത്തശേഷം അലമാര കുത്തിത്തുറന്ന് ആഭരണവും പണവും കവരുകയായിരുന്നു. ഇന്നലെ രാവിലെ മോഹനന്‍ നായര്‍ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്.
എസ്.ഐ സതീഷ്‌കുമാറിന്റ നേതൃത്വത്തിലുള്ള പൊലിസ് സംഘം തെളിവെടുപ്പ് നടത്തിയ ശേഷം കേസെടുത്തു. ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും, ഡോഗ്‌സ്‌ക്വാര്‍ഡിലെ ജൂലിയെന്ന നായയും സി.പി.ഒ ഷിബു വിന്റ നേതൃത്വവത്തിലും തെളിവെടുപ്പ് നടത്തിയെങ്കിലും മോഷ്ടാവിനെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
നായ വീടിനുള്ളിലും വീടിന് ചുറ്റും കറങ്ങിയതല്ലാതെ പുറത്ത് പോയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."