ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം
നിഷേധിക്കരുത്: യൂനിവേഴ്സിറ്റി ഫെഡറേഷന്‍
അതിരമ്പുഴ: സര്‍ക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികള്‍ക്കെതിരേ പൗരന്മാരെന്ന നിലയില്‍ ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്‌സിറ്റി ഫെഡറേഷന്‍ സംസ്ഥാന സമിതിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയമാണ് പ്രസ്തുത ഉത്തരവിലൂടെ സൂചിപ്പിക്കുന്നതെന്ന് ഫെഡറേഷന്‍ ആരോപിച്ചു. സര്‍വകലാശാല ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും പ്രൊബേഷന്‍ വ്യവസ്ഥ ഒഴിവാക്കി സീനിയോരിറ്റി അടിസ്ഥാനത്തില്‍ അന്തര്‍സര്‍വകലാശാല സ്ഥലം മാറ്റം ഉടന്‍ നടപ്പാക്കണമെന്നും സര്‍വകലാശാലകളിലെ സാങ്കേതിക വിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ അനധ്യാപക ഒഴിവുകളും പി.എസ്.സി വഴി നിയമനം നടത്തണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ആഷിക്, എം.എം കമാല്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ശിവകുമാര്‍, സുരേഷ് കുമാര്‍, ജയന്‍ ചാലില്‍, വിജയകുമാര്‍, സെബാസ്റ്റ്യന്‍, ഗിരീന്ദ്രബാബു, പ്രകാശ്, ജി. സതീഷ് കുമാര്‍, ജോര്‍ജ് തോമസ്, എസ് അനില്‍ കുമാര്‍, എസ് അശോകന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."