അനുപ്രിയയുടെ മരണം അന്വേഷണം ഊര്‍ജിതമാക്കണമെന്ന്
തലയോലപ്പറമ്പ്: വടയാര്‍ കുമ്പളത്താക്കല്‍ കുടുംബാംഗമായ കറുകത്തറയില്‍ തങ്കച്ചന്റെ മകള്‍ അനുപ്രിയയുടെ ദുരൂഹമരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
മരണപ്പെട്ട പെണ്‍കുട്ടിയുടെ ഡയറി, മൊബൈല്‍ ഫോണ്‍, ബാഗ് എന്നീ നിര്‍ണായക തെളിവുകള്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയല്ലാത്ത മറ്റൊരാള്‍ തിരകയുകയും മൊബൈല്‍ ഫോണ്‍ ഒഴികെയുള്ള മറ്റു സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഗൗരവം പൊലിസ് അധികാരികള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.
ഇക്കാര്യം പൊലിസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയായി കുടുംബയോഗം വിലയിരുത്തി.
ഈ സാഹചര്യത്തില്‍ വിലപ്പെട്ട തെളിവുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പൊലിസ് അധികാരികള്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് കുമ്പളത്താക്കല്‍ കുടുംബയോഗത്തിന്റെ പൊതുയോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."