കാല്‍നട യാത്രക്കാര്‍ വലയുന്നു; കണ്ണനല്ലൂരില്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങളില്ല
കൊട്ടിയം: കാല്‍നടയാത്രികരടക്കമുള്ളവര്‍ ബുദ്ധിമുട്ടിലായിട്ടും കണ്ണനല്ലൂരില്‍ ഗതാഗതനിയന്ത്രണത്തിന് സംവിധാനങ്ങളില്ല. കൊട്ടിയം പൊലിസ് പരിധിയിലാണെങ്കിലും ഇവിടെ ട്രാഫിക് സിഗ്നല്‍ ലൈറ്റോ ആവശ്യത്തിന് പൊലിസുകാരോ ഹോം ഗാര്‍ഡുകാരോ നിയന്ത്രണത്തിന് എത്താറില്ല. എന്നാല്‍ ആളില്ലാത്തതാണ് കാരണമെന്നാണ് പൊലിസിന്റെ ഔദ്യോഗിക ഭാഷ്യം. എങ്ങും സീബ്രാലൈന്‍ പോലുമില്ല.
കണ്ണനല്ലൂരില്‍ ഗതാഗത നിയന്ത്രണ സംവിധാനമില്ലാതെ കുട്ടികളും വൃദ്ധരുമാണ് ഏറെ വലയുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമാകും. ട്രാഫിക് നിയന്ത്രണം പേരിനുമാത്രമാകുന്ന ജങ്ഷനില്‍ അപകടം പതിവാകുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ജങ്ഷനിലെ ഹാര്‍ഡ് വെയര്‍, മറ്റ് പലചരക്ക് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാധനങ്ങള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത് നിരന്തരം അപകടത്തിന് കാരണമാകുന്നു. കൂടാതെ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. നടപ്പാത കൈയേറിയുള്ള കച്ചവടസ്ഥാപനങ്ങളുടെ ഇറക്കുകളടക്കമുള്ള ചില പ്രവര്‍ത്തനങ്ങളും കാല്‍നട യാത്രക്കാര്‍ക്കു ഭീഷണിയാണ്.
ട്രാഫിക് നിയന്ത്രണത്തിന് ജങ്ഷനില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഒരാള്‍ മരത്തലണലിലും കച്ചവടക്കാരുടെ അരുകിലും നിന്ന് നേരം കളയുകയാണെന്നാണ് ആക്ഷേപം. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രജിസ്‌ട്രേഷന്‍ ഓഫീസ്, ബാങ്കുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന സ്ഥലത്ത് പാത മുറിച്ച് കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."