കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ ആനുകൂല്യം നല്കുന്നു - വി.ബി ബിനു
പാലാ: കേരളത്തിലെ പാവപ്പെട്ടവന്റെ ആശ്രയമായ റേഷന്‍ ഉല്പന്നങ്ങള് വെട്ടിക്കുറച്ച് അവരുടെ അന്നം മുടക്കുന്ന മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ ആനുകൂല്യങ്ങള്‍ നല്‍കുകയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി ബിനു ആരോപിച്ചു.
റേഷന്‍ അരി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് നടന്ന മാര്‍ച്ചിന്റെ ഭാഗമായി എ.ഐ.ടി.യു.സി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാ ഹെഡ്പോസ്റ്റ് ഓഫിസ് പടിക്കല്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ നടപടിമൂലം പ്രതിസന്ധിയിലായ കേരളത്തിലെ റേഷന്‍ സംവിധാനം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ബിനു പറഞ്ഞു. മോട്ടോര്‍വര്‍ക്കേഴ്സ് യൂനിയന്‍ പ്രസിഡന്റ് സിബി ജോസഫ് അധ്യക്ഷനായിരുന്നു.
സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി ബാബു കെ. ജോര്‍ജ്ജ്, പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറി എം.ജി ശേഖരന്, എ.ഐ.ടി.യു.സി പാലാ മണ്ഡലം കണ്‍വീനര്‍ പി.കെ ഷാജകുമാര്‍, എന്‍.എം മോഹനന്, റ്റി.ബി ബിജു, പി.കെ രവികുമാര്‍, പി.എന്‍ ദാസപ്പന്, കെ.ബി സന്തോഷ്, കെ.ബി അജേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."