ജാതി-മത വിവേചനത്തിനെതിരേ പടച്ചട്ടയണിയണം
കൊല്ലം: സമൂഹത്തെ മാത്രമല്ല, രാഷ്ട്രത്തെ മുഴുവന്‍ പിന്നോട്ട് തള്ളുന്ന ജാതിവിവേചനവും മതവിദ്വേഷവും അവസാനിപ്പിക്കാന്‍ പടച്ചട്ട അണിയാനും പോര്‍മുഖത്തേക്ക് അണിനിരക്കാനും തയാറായാല്‍ മാത്രമെ അതിജീവനം സാധ്യമാകുവെന്ന് കേരള ദലിത് ഫെഡറേഷന്‍ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍ പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകമാനവും പ്രത്യേകിച്ച് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതര്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരെയുള്ള വംശീയഅതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഗുജറാത്തിലെ ഉന്നയില്‍ ദലിതരെ കെട്ടിയിട്ട് ആക്രമിച്ച് അവരുടെ പൗരസ്വാതന്ത്ര്യത്തെ ആത്മാഭിമാനത്തെയും ഭരണകൂടത്തിന്റെ പിന്തുണയോടു കൂടി തല്ലികെടുത്തിയത് ചരിത്രത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച്ചയില്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍ ദലിത് ദമ്പതികളെ കെട്ടിയിട്ട് മര്‍ദിച്ച് മുകേഷ് എന്നയാളിനെ കൊല ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ മരണതുല്യമായ അവസ്ഥയില്‍ എത്തിക്കുകയും ചെയ്ത നടപടി മധ്യകാലസംസ്‌കാരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. യു.പിയിലും ചത്തീസ്ഗഡിലും രാജസ്ഥാനിലുമൊക്കെ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
ജാതിവിവേചനത്തിനെതിരെ വിപ്ലവകരമായ നിലപാടുകള്‍ സ്വീകരിച്ച ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ വര്‍ക്കലയിലെ കരുനിലക്കോടില്‍ പിന്നാക്ക-മുന്നോക്ക വിഭാഗങ്ങളിലെ ചിലയാളുകള്‍ തങ്ങള്‍ കുളിക്കുന്ന കുളത്തില്‍ പട്ടികജാതിയിലെ സിദ്ധനര്‍, തണ്ടാന്‍ സമുദായക്കാരായ പ്രദേശവാസികള്‍ കുളിക്കുന്നത് വിലക്കുകയും സ്ത്രീകളെ കൈയ്യേറ്റത്തിന് ശ്രമിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ സമീപത്ത് തന്നെ ബോധപൂര്‍വ്വം മറ്റൊരു കുളം നിര്‍മിച്ച് പട്ടികജാതിക്കാര്‍ക്ക് നല്‍കി ജാതിവിവേചനം അരക്കെട്ടുറപ്പിച്ചത് കേരത്തിലാണെന്ന് ഓര്‍ക്കണം. ഈ കുളം ഇപ്പോള്‍ അറിയപ്പെടുന്നത് കുറവ കുളം എന്നാണ്.
കേരളത്തിലും ജാതീയമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മൂടി വച്ചിരിക്കുന്ന ഈ സത്യത്തെ പുറം ലോകം അറിയണമെന്നും ഇതൊക്കെ അവസാനിപ്പിക്കാന്‍ പുരോഗമനചിന്താഗതിക്കാരുടെ പിന്തുണയോടു കൂടി ധീരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ജാതിവിവേചനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെ സജ്ജരാക്കണമെന്ന് പി. രാമഭദ്രന്‍ പറഞ്ഞു.
ജാതീയ ഉചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് സബര്‍മതി പുരസ്‌കാരം ലഭിച്ച കെ.ഡി.എഫ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.പി ഭാസ്‌കരന് സമ്മേളനത്തില്‍സ്വീകരണം നല്‍കി. കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം. ബിനാന്‍സ് അദ്ധ്യക്ഷനായി. ടി.പി അയ്യപ്പന്‍, പി.ജി പ്രകാശ്, പി.ടി ജനാര്‍ദ്ദനന്‍, എ. രതീഷ്, ബോബന്‍. ജി. നാഥ്, പി.കെ രാധ, അജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."