HOME
DETAILS

പാര്‍പ്പിടത്തിനും കുടിവെള്ളത്തിനും ഊന്നല്‍ കോട്ടയം നഗരസഭക്ക് 178.88 കോടിയുടെ ബജറ്റ്

  
backup
March 27 2017 | 20:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5


കോട്ടയം: പാര്‍പ്പിടം കുടിവെള്ളം എന്നീ അടിസ്ഥാന മേഖലകള്‍ക്ക് ഊന്നല്‍  നല്‍കി കോട്ടയം നഗരസഭയുടെ 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ്. 178,88,52,084  രൂപ വരവും 156,78,3810 രൂപ ചെലവും 22,70,68,273 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണു വൈസ് ചെയര്‍പേഴസന്‍ ജാന്‍സി ജേക്കബ് ഇന്നലെ അവതരിപ്പിച്ചത്.  
ഭൂരഹിതര്‍ക്കായി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിനും പാര്‍പ്പിട പദ്ധതിക്കുമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതിയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍, കിണര്‍ റീച്ചാര്‍ജിങ്ങ്, ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍  തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ക്കായും  10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തരിശുഭൂമി കൃഷി, ജൈവ കൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍  ലക്ഷ്യമിട്ട് കാര്‍ഷിക  മേഖലയ്ക്കായി നാലു കോടി രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും ബജറ്റില്‍ പറയുന്നു. കാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കി വരുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള പദ്ധതികളും പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വികസന പ്രവര്‍ത്തനങ്ങളും തുടരും.
ഇവക്ക് പുറമേ  ഈ മേഖലകള്‍ക്കായി അഞ്ചു കോടി രൂപ വകയിരുത്തി. നഗരസഭാ സ്‌കൂളുകളുടെ  സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുന്നതിനു  ഒരു കോടി രൂപ.
 പുതുതലമുറയെ ലഹരിയില്‍ നിന്നു മോചിപ്പിക്കാന്‍ പ്രകാശഗോപുരം പദ്ധതിയ്ക്കായി  രണ്ടു ലക്ഷം. മാലിന്യ സംസ്‌കരണ കിയോസ്‌ക്കുകള്‍ക്കായി 22 ലക്ഷം. ഉറവിട മാലിന്യ സംസ്‌കരണത്തിനായി രണ്ടു കോടി രൂപ.
വികേന്ദ്രീകൃത മലിനജല യൂനിറ്റുകള്‍ക്കും പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂനിറ്റുകള്‍ക്കും ഒരു കോടി രൂപ വീതവും ഉള്‍ക്കൊള്ളിച്ചു. സ്ത്രീ സുരക്ഷയ്ക്കായി പൊലിസിന്റെയും മൊബൈല്‍ കമ്പനികളുടെയും സഹായത്തോടെ  നഗരസഭ സ്ത്രീ സുരക്ഷാ ആപ്ലിക്കേഷനു തുടക്കം കുറിയ്ക്കും. സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി 25 ലക്ഷം രൂപ വകയിരുത്തി.
 മിസ് ബേക്കറിന്റെ  പേരില്‍ ട്രോഫി ഏര്‍പ്പെടുത്തി മികച്ച വനിതാ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ആദരിക്കും. വാര്‍ഡ് വര്‍ക്കുകള്‍ക്കായി 3.12 കോടി രൂപയും റോഡ് നിര്‍മാണത്തിനായി 20 കോടി രൂപയും വകയിരുത്തി. ബസ് ടെര്‍മിനലുകളുടെ ആധുനികവല്‍കരണത്തിനുമായി 60 ലക്ഷവും  കഞ്ഞിക്കുഴി മാര്‍ക്കറ്റില്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മാണത്തിനായി 50 ലക്ഷവും.
രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്‌സ് രണ്ടാം നിലയ്ക്കായി 1.25 കോടി രൂപ. പഴയ പച്ചക്കറി മാര്‍ക്കറ്റില്‍  പാര്‍ക്കിങ്ങ് പ്ലാസയ്ക്കായി 1.20 കോടി രൂപ. തൊഴിലാളികള്‍ക്കു ഫ്‌ളാറ്റിനും വനിതാ ഹോസ്റ്റലിനുമായി 1.75 കോടി രൂപ.  
നാട്ടകം, കുമാരനല്ലൂര്‍ കമ്മ്യുനിറ്റി ഹാളുകള്‍ക്കായി 1.50 കോടി രൂപ. പച്ചക്കറി മാര്‍ക്ക് നവീകരണം, കുമാരനല്ലൂര്‍, നാട്ടകം ഓഫിസുകള്‍ പുതുക്കി പണിയല്‍, റെസ്റ്റ് ഹൗസിനു പുതിയ കെട്ടിടം എന്നിവയ്ക്കായി ഒരു കോടി രൂപ  വീതം. എല്ലാവര്‍ക്കും വെളിച്ചം പദ്ധതികള്‍ക്കായി രണ്ടു കോടി രൂപ, കുട്ടികള്‍ക്കും വയോധികരായ അമ്മമാര്‍ക്കും പോഷകാഹാരം വിതരണം ചെയ്യാന്‍ ഒരു കോടി രൂപ. നഗരത്തില്‍ സര്‍ക്കുലര്‍ ബസ് സര്‍വിസ് തുടങ്ങും.
കുമാരനല്ലൂര്‍, ഇല്ലിക്കല്‍  കളിസ്ഥലങ്ങള്‍  മോഡല്‍ കളിസ്ഥലമാക്കും. ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ക്കായി 10 ലക്ഷം രൂപ. അശരണര്‍ക്ക് അഭയകേന്ദ്രമായ  ശാന്തിഭവനായി 20 ലക്ഷം രൂപ. ജനറല്‍ ആശുപത്രിയിലെ മോഡേണ്‍ മോര്‍ച്ചറി,  വാഹനം വാങ്ങല്‍, പ്രത്യേക ദുരിതാശ്വാസ പദ്ധതി എന്നിവയ്ക്കായി തുക. നഗരത്തിലെ ഒഴിഞ്ഞു കിടക്കുന്ന പ്ലോട്ടുകള്‍ മാലിന്യ കേന്ദ്രമായി മാറുന്നതിനെതിരേ വേക്കന്റ് പ്ലോസ് സെസ് ഏര്‍പ്പെടുത്തും.  മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വരുമാന വര്‍ധനയ്ക്കായി മൊബൈല്‍ ടവര്‍ ടാക്‌സ് എന്നിവയും ഏര്‍പ്പെടുത്താനും  തീരുമാനിച്ചിട്ടുണ്ട്. ബജറ്റിന്മേലുള്ള ചര്‍ച്ച നാളെ രാവിലെ 11ന്  നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago