HOME
DETAILS
MAL
എല്ലാത്തിനെയും തള്ളിപ്പറയുന്ന സര്‍ക്കാര്‍ നയം ശരിയല്ല: പി.കെ.കുഞ്ഞാലിക്കുട്ടി
backup
July 01 2016 | 03:07 AM
തിരുവനന്തപുരം: എല്ലാത്തിനെയും തള്ളിപ്പറയുന്ന സര്‍ക്കാര്‍ നയം ശരിയല്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതെല്ലാം തെറ്റാണെന്ന ചിന്ത ശരിയല്ല. അങ്ങനെയായാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും. ധവളപത്രം തയാറാക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ കഴിഞ്ഞ സര്‍ക്കാരിനു മുന്നിലും ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന പല പോംവഴികളും നടപ്പാക്കാനാകില്ല. എല്‍.ഡി.എഫ് തരംഗത്തിനിടയിലും ലീഗിന് 18 സീറ്റ് ലഭിച്ചത് അഭിമാനകരമാണ്. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരേ പ്രതിരോധം തീര്‍ത്താണ് മുസ്ലിംലീഗ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."